Exclusive| സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ എതിർപ്പ്; മതവികാരം വൃണപ്പെടുത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Last Updated:

പ്രതിപക്ഷ അധ്യാപക സംഘടനകൾ കോടതിയിൽ പോയതിനാലാണ് സമയമാറ്റം വേണ്ടിവന്നതെന്നും മന്ത്രി വി ശിവൻകുട്ടി

മന്ത്രി വി ശിവൻകുട്ടി
മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂളുകളിലെ അധികസമയ ക്രമീകരണത്തിൽ സമസ്ത എതിർപ്പ് അറിയിച്ചതോടെ ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാടിലാണ് സർക്കാർ. ആരുടെയും മതവിശ്വാസത്തെയും ദൈവവിശ്വാസത്തെയും വ്രണപ്പെടുത്തണമെന്ന് സർക്കാരിനില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ന്യൂസ് 18 നോട് പറഞ്ഞു. വിമർശനങ്ങൾ പരിശോധിക്കുമെന്നും കോടതിയുടെ നിർദേശ പ്രകാരം മുഖ്യമന്ത്രിയുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ അധ്യാപക സംഘടനകൾ കോടതിയിൽ പോയതിനാലാണ് സമയമാറ്റം വേണ്ടിവന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു.
ഇതും വായിക്കുക: കുട്ടികളുടെ മതപഠനത്തെ ബാധിക്കും; സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുമായി സമസ്ത
സ്‌കൂള്‍ സമയമാറ്റം 12 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മദ്രസാ മതപഠനത്തെ ബാധിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിമർശിച്ചിരുന്നു. സ്‌കൂള്‍സമയത്തില്‍ അര മണിക്കൂര്‍ വര്‍ധിപ്പിക്കുമ്പോള്‍ 12 ലക്ഷം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ അത് ബാധിക്കുമെന്നും ഇത് മനസ്സിലാക്കണമെന്നും ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതും വായിക്കുക: ഹൈസ്കൂൾ ക്ലാസുകളിൽ ഇനി മുതൽ അരമണിക്കൂർ അധികം പഠനം; പുതിയ സമയക്രമം പ്രാബല്യത്തിൽ
സ്‌കൂള്‍ സമയമാറ്റം കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് നേരത്തേ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരും ആവശ്യപ്പെട്ടിരുന്നു. തീരുമാനം അപക്വവും അപ്രായോഗികവുമാണെന്നും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
advertisement
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അരമണിക്കൂർ വർധിപ്പിച്ച് സര്‍ക്കാർ തീരുമാനമെടുത്തിരുന്നു.രാവിലെ 15 മിനിറ്റും വൈകിട്ട് 15 മിനിറ്റും വർധിപ്പിച്ചുകൊണ്ടാണ് സ്കൂൾ സമയത്തിൽ മാറ്റം വരുത്തുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ രാവിലെ 9.45ന് ക്ലാസ് തുടങ്ങി 4.15ന് അവസാനിക്കുന്ന രീതയിലാണ് പുതിയ സമയക്രമം. 220 പ്രവൃത്തി ദിനങ്ങൾ വേണമെന്ന ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഈ മാറ്റം. ഒന്നു മുതൽ നാലുവരെ ക്ലാസുകൾക്ക് ശനിയാഴ്ച അധികൃ പ്രവൃത്തി ദിനമുണ്ടാകില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Exclusive| സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ എതിർപ്പ്; മതവികാരം വൃണപ്പെടുത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
Next Article
advertisement
'യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്ത്യ കുഴിച്ചുമൂടപ്പെടും':പ്രകോപനവുമായി പാക് പ്രതിരോധമന്ത്രി
'യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്ത്യ കുഴിച്ചുമൂടപ്പെടും':പ്രകോപനവുമായി പാക് പ്രതിരോധമന്ത്രി
  • പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന പരാമർശം നടത്തി.

  • ഇന്ത്യയുടെ സൈനിക, രാഷ്ട്രീയ നേതാക്കളുടെ പരാമർശങ്ങൾക്ക് മറുപടിയായാണ് ആസിഫിന്റെ പ്രസ്താവന.

  • ഖ്വാജ ആസിഫിന്റെ പരാമർശങ്ങൾ അങ്ങേയറ്റം നിരുത്തരവാദപരമാണെന്ന് ഇന്ത്യ

View All
advertisement