നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Local Body Elections 2020 | സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡ്രൈവിംഗ് സ്കൂൾ അധ്യാപിക; തെരഞ്ഞെടുപ്പ് ചിഹ്നം സ്കൂട്ടർ

  Local Body Elections 2020 | സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡ്രൈവിംഗ് സ്കൂൾ അധ്യാപിക; തെരഞ്ഞെടുപ്പ് ചിഹ്നം സ്കൂട്ടർ

  മിനി തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ ആകെ ഉണ്ടായ ആഗ്രഹം സന്തതസഹചാരിയായ സ്‌കൂട്ടര്‍ ചിഹ്നമായി ലഭിക്കണമെന്നത് ആയിരുന്നു.

  mini

  mini

  • News18
  • Last Updated :
  • Share this:
  കാസർകോഡ്: ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപികയ്ക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ചിഹ്നം സ്‌കൂട്ടര്‍. കാസര്‍ഗോഡ് കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിനി മിനി രാജേഷാണ് സ്‌കൂട്ടര്‍ ചിഹ്നത്തില്‍ മത്സരിക്കുന്നത്.

  കഴിഞ്ഞ അഞ്ചു വര്‍ഷമായി മിനി രാജേഷ് ഒടയംചാലില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ടീച്ചറായി പ്രവര്‍ത്തികുകയാണ്. അഞ്ച് വര്‍ഷത്തിനുളളില്‍ നിരവധി പേര്‍ക്കാണ് മിനി വാഹനമോടിക്കാന്‍ പരിശീലനം നല്‍കിയത്. തനിക്ക് മുന്നിൽ എത്തുന്ന ഓരോരുത്തര്‍ക്കും കരുത്തോടെയും കരുതലോടെയുമാണ് മിനി വാഹനം ഓടിക്കാന്‍ പരീശിലനം നല്‍കുന്നത്.

  You may also like:വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കെതിരെ നടപടിയുണ്ടാവും: മുല്ലപ്പള്ളി രാമചന്ദ്രന്‍ [NEWS]Virat Kohli Anushka Sharma | 'പ്രിയപ്പെട്ട കോലി, സ്വന്തം ഭാര്യയോട് ഈ ക്രൂരത വേണ്ടായിരുന്നു' [NEWS] Shocking Murder | 2500 രൂപ കടം വാങ്ങിയതിനെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി [NEWS]

  ക്ഷമയോടെ വാഹനം ഓടിക്കാന്‍ പരിശീലനം നല്‍കുകയും പരിശീലനം നേടിയവര്‍ ലൈസന്‍സ് സ്വന്തമാക്കിയുമാണ് മിനിയുടെ അരികില്‍ നിന്നും യാത്രയാകുന്നത്. ഡ്രൈവിംഗ് പരിശീലിക്കാൻ എത്തുന്നവര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ട അധ്യാപികയാണ് മിനി രാജേഷ്.

  മിനി തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ ആകെ ഉണ്ടായ ആഗ്രഹം സന്തതസഹചാരിയായ സ്‌കൂട്ടര്‍ ചിഹ്നമായി ലഭിക്കണമെന്നത് ആയിരുന്നു. ആദ്യം കുടയാണ് ചിഹ്നമായി ലഭിച്ചതെങ്കിലും അപേക്ഷകള്‍ സമര്‍പ്പിച്ച് സ്‌കൂട്ടര്‍ തന്നെ ചിഹ്നമായി നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് മിനി രാജേഷ് എന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി.  വാഹനമോടിക്കാന്‍ പരിശീലനം നല്‍കിയ അതേ കരങ്ങള്‍ കൂപ്പി മിനി ഇന്ന് വോട്ട് തേടി ഓരോ വീടുകളിലും എത്തുകയാണ്. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ നിന്നും യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സ്‌കൂട്ടര്‍ ചിഹ്നത്തില്‍ വോട്ട് തേടുകയാണ് ഒടയംചാല്‍ സ്വദേശി രാജേഷിന്റെ ഭാര്യായായ മിനി രാജേഷ്.
  Published by:Joys Joy
  First published:
  )}