കൊല്ലം തെന്മയിലെ BJP സ്ഥാനാർത്ഥി അലക്സിന് ഈ തെരഞ്ഞെടുപ്പ് കണ്ണീരണിഞ്ഞത്; വാഹനാപകടത്തിൽ നഷ്ടമായത് രണ്ടു പെൺമക്കളെ

Last Updated:

നാളെ പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.

കൊല്ലം: തെന്മല ഉറുകുന്നിൽ പിക്കപ്പ് വാൻ ഇടിച്ച് സഹോദരിമാർ അടക്കം മൂന്നു പെൺകുട്ടികൾ മരിച്ചു. ഉറുകുന്ന് സ്വദേശികളായ അലക്സ് - സിന്ധു ദമ്പതികളുടെ മക്കളായ പതിമൂന്നുകാരി ശ്രുതി, 18 വയmgള്ള ശാലിനി, ഇവരുടെ അയൽവാസി കുഞ്ഞുമോന്റെ മകൾ 17 വയസുള്ള കെസിയ എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നരയോടെ ഉറുകുന്ന് ജംഗ്ഷനിൽ ആയിരുന്നു അപകടം. പുനലൂരിൽ നിന്നും തമിഴ് നാട്ടിലേക്ക് പോകുകയായിരുന്ന വാഹനം മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് പെൺകുട്ടികൾക്ക് മേൽ പാഞ്ഞു കയറുകയായിരുന്നു.
You may also like:'പാതി നഗ്നരായി പൂജാരിമാർ നിൽക്കുമ്പോൾ ഭക്തർ എന്തിന് മാന്യമായി വസ്ത്രം ധരിക്കണം' - തൃപ്തി ദേശായി [NEWS]Virat Kohli Anushka Sharma | 'പ്രിയപ്പെട്ട കോലി, സ്വന്തം ഭാര്യയോട് ഈ ക്രൂരത വേണ്ടായിരുന്നു' [NEWS] Shocking Murder | 2500 രൂപ കടം വാങ്ങിയതിനെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി [NEWS]
മൂന്നു പേരെയും ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രുതി പുനലൂർ താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും കെസിയ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ശാലിനിയെ ഗുരുതര പരിക്കുകളോടെ  തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിച്ചു.
advertisement
ഉറുകുന്നിലെ ബി ജെ പി സ്ഥാനാർത്ഥി അലക്സിന്റെ മക്കളാണ് ശ്രുതിയും ശാലിനിയും. ശ്രുതിയുടെയും കെസിയയുടെയും മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലും ശാലിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.
നാളെ പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലം തെന്മയിലെ BJP സ്ഥാനാർത്ഥി അലക്സിന് ഈ തെരഞ്ഞെടുപ്പ് കണ്ണീരണിഞ്ഞത്; വാഹനാപകടത്തിൽ നഷ്ടമായത് രണ്ടു പെൺമക്കളെ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement