Vande Bharat| രണ്ടാമത്തെ വന്ദേഭാരത് തിരുവനന്തപുരത്തെത്തി; കാസർഗോഡെത്താൻ 8.05 മണിക്കൂർ; സർവീസ് ഞായറാഴ്ച മുതൽ
- Published by:Rajesh V
- news18-malayalam
Last Updated:
ചെന്നൈയിൽ നിന്ന് പുലർച്ചെയോടെയാണ് ട്രെയിൻ കൊച്ചുവേളിയിലെത്തിയത്
കാസർഗോഡ്- തിരുവനന്തപുരം റൂട്ടിൽ ഈ മാസം 24 ന് സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിനിന്റെ റേക്ക് കേരളത്തിലെത്തിച്ചു. ചെന്നൈയിൽ നിന്ന് പുലർച്ചെയോടെ ട്രെയിൻ കൊച്ചുവേളിയിലെത്തി. പരിശോധനകൾ പൂർത്തിയാക്കി തിരുവനന്തപുരം -കാസർഗോഡ് റൂട്ടിൽ ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും സർവീസ് തുടങ്ങുക. കാവിയും കറുപ്പും കലർന്ന പുതിയ നിറത്തിലുള്ളവയാണിവ.
തിരുനെൽവേലി-ചെന്നൈ, ചെന്നൈ- വിജയവാഡ വന്ദേഭാരത് എക്സ്പ്രസുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ, ദക്ഷിണറെയിൽവേയ്ക്കു കീഴിലുള്ള വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം ആറാകും.
തിരുവനന്തപുരം കാസർഗോഡ് റൂട്ടിൽ 8.05 മണിക്കൂർ കൊണ്ടും തിരികെ 7.55 മണിക്കൂർ കൊണ്ടും ട്രെയിൻ ഓടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 537.07 കിലോമീറ്ററാണ് ആലപ്പുഴ വഴി തിരുവനന്തപുരം – കാസർഗോഡ് റൂട്ടിലെ ദൂരം. ശരാശരി 72.39 കിലോമീറ്റർ വേഗമാണ് വന്ദേഭാരത് പ്രതീക്ഷിക്കുന്നത്.
advertisement
കാസർഗോഡ് നിന്ന് രാവിലെ ഏഴുമണിക്ക് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും എത്തുന്ന രീതിക്കാണ് ക്രമീകരിച്ചിട്ടുള്ളത്. ആലപ്പുഴ വഴിയായിരിക്കും സർവീസ്. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 നാണ് മടക്കയാത്ര. ഇത് രാത്രി 11.55ന് കാസർഗോഡ് യാത്ര അവസാനിപ്പിക്കും. ആഴ്ചയിൽ ആറു ദിവസമായിരിക്കും സര്‍വീസ് നടത്തുക.
രാവിലെ ഏഴ് മണിക്ക് കാസ്ർഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55), തിരുവനന്തപുരം (3.05). വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), കോഴിക്കോട് (9.16), കണ്ണൂർ (10.16), കാസർഗോഡ് (11.55).
advertisement
കേരളത്തിനുള്ള കേന്ദ്രത്തിന്റെ ഓണസമ്മാനമായാണ് രണ്ടാം വന്ദേഭാരത് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 21, 2023 8:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vande Bharat| രണ്ടാമത്തെ വന്ദേഭാരത് തിരുവനന്തപുരത്തെത്തി; കാസർഗോഡെത്താൻ 8.05 മണിക്കൂർ; സർവീസ് ഞായറാഴ്ച മുതൽ