'മതനിരപേക്ഷ ചിന്തയും ജനാധിപത്യബോധവും കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിയണം'; പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി
- Published by:Nandu Krishnan
- news18-malayalam
Last Updated:
അറിവുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്നതരത്തിൽ കുട്ടികളെ വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി
മതനിരപേക്ഷ ചിന്തയും ജനാധിപത്യബോധവും കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിയണമെന്നും അറിവുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്നതരത്തിൽ കുട്ടികളെ വളർത്തിയെടുക്കണമെന്നും അത്തരം വിദ്യാഭ്യാസത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികൾക്ക് അറിവ് മാത്രം പോര തിരിച്ചറിവും ഉണ്ടാകണമെന്നും അതില്ലെങ്കിൽ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അറിവ് പ്രാവർത്തികമാക്കാൻ കഴിയും വിധം കുട്ടികളെ വളർത്തിയെടുക്കണം. അതിനാണ് സ്കൂൾ തുറന്ന് ആദ്യത്തെ രണ്ടാഴ്ച കുട്ടികളുമായി മറ്റ് വിഷയങ്ങൾ പങ്കിടാൻ തീരുമാനിച്ചത്.ലോകത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം അറിവാണെന്നും അറിവ് ആർജിച്ച് ആനന്ദത്തോടെ കുട്ടികൾ വളരണമെന്നും അദ്ദേഹം പറഞ്ഞു.
ഒരുപിടി പുതിയ മാറ്റങ്ങളുമായാണ് പുതിയ അധ്യയന വർഷത്തിനാരംഭമാകുന്നത്.സ്കൂൾ തുറന്ന് ആദ്യത്തെ രണ്ടാഴ്ച സാമൂഹികശീലം, പൗരബോധം തുടങ്ങിയ സന്മാർഗപാഠങ്ങൾക്കായി ഒരുമണിക്കൂർവീതം മാറ്റിവയ്ക്കും .ഹൈസ്കൂൾ പഠന സമയത്തിൽ അരമണിക്കൂർ വർദ്ധിപ്പിച്ചതും സുപ്രധാന മാറ്റമാണ്. യുപിക്ക് രണ്ടും ഹൈസ്കൂളിൽ ആറും ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കും.
advertisement
ഈ വർഷം മുതൽ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിജ്ഞാനവും റോബോട്ടിക് വിദ്യയും പരിശീലിപ്പിക്കാനായി ഹൈസ്കൂൾ തലത്തിൽ പുതിയ ഐടി പുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളിലും ഈ അധ്യയനവർഷം മുതൽ സബ്ജക്ട് മിനിമം നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. ഒരു കുട്ടിയെയും പരാജയപ്പെടുത്താനല്ലെന്നും മറിച്ച് നിലവാരം മെച്ചപ്പെടുത്താനാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുന്നത്. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളയാണ് പ്രതീക്ഷിക്കുന്നത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
June 02, 2025 11:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മതനിരപേക്ഷ ചിന്തയും ജനാധിപത്യബോധവും കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിയണം'; പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി