മുതിർന്ന സിപിഐ നേതാവ് മുൻ ഡെപ്യൂട്ടി സ്പീക്കർ സിഎ കുര്യൻ അന്തരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
മുതിർന്ന സിപിഐ നേതാവ് സിഎ കുര്യൻ അന്തരിച്ചു.
ഇടുക്കി: മുതിർന്ന സിപിഐ നേതാവ് സിഎ കുര്യൻ (88)അന്തരിച്ചു. വാർധക്യസഹജ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മൂന്നാർ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൂന്ന് തവണ പീരുമേട് എംഎൽഎയായിരുന്നു. ഡെപ്യൂട്ടി സ്പീക്കറുമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ ജനിച്ച സിഎ കുര്യൻ 1960 മുതൽ ട്രേഡ് യൂണിയൻ രംഗത്ത് സജീവമാണ്. ബിരുദ പഠനകാലത്ത് തന്നെ ലഭിച്ച ബാങ്ക് ജോലി വേണ്ടെന്ന് വെച്ചാണ് 60 ൽ പൊതുപ്രവർത്തന രംഗത്ത് ഇറങ്ങുന്നത്. 27 മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1965-66 കാലത്ത് വിയ്യൂർ ജയിലിലായിരുന്നു.
1977 ലാണ് അഞ്ചാം കേരള നിയമ സഭയിലേക്ക് പീരുമേട് മണ്ഡലത്തിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്.1980 - 82 ലും 1996-2010 ലും പീരുമേടിനെ പ്രതിനിധീകരിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 20, 2021 7:18 AM IST