advertisement

'മൂന്നാമൂഴം ജനങ്ങൾ ആഗ്രഹിക്കുന്നു; ഭരണത്തുടർച്ച ഉറപ്പ്': എം മുകുന്ദൻ

Last Updated:

ജനങ്ങൾ അത് ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം

Rapid Read
എം മുകുന്ദൻ
എം മുകുന്ദൻ
ദുബായ്: മുൻപില്ലാത്തവിധം ധ്രുവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്ന വർത്തമാന രാഷ്ട്രീയ കാലത്ത് കേരളത്തിലെ പുരോഗമന മുന്നേറ്റങ്ങൾക്ക് തുടർച്ച ആവശ്യമാണെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. ജനങ്ങൾ അത് ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓർമ ലിറ്ററേച്ചർ ഫെസ്റ്റ് 2026-‌ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഊഴം വെച്ചു മാറേണ്ട ഒന്നാണ് ഭരണ സംവിധാനമെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ സാംസ്‌കാരിക പ്രവർത്തകർ പ്രചരിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് യോഗത്തിൽ മുഖ്യാതിഥിയായിരുന്ന കരിവള്ളൂർ മുരളി ചൂണ്ടിക്കാട്ടി. അത് ജനങ്ങളുടെ പരമാധികാരത്തോടും ജനാധിപത്യാവകാശത്തോടുള്ള നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.
ഹാംപ്ടൺ ഇന്റർനാഷണൽ സ്‌കൂൾ വേദിയിൽ നടന്ന സമാപന സമ്മേളനത്തിൽ പി എൻ ഗോപീകൃഷ്ണൻ, മ്യൂസ് മേരി ജോർജ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ 'ഓർമബോസ് കുഞ്ചേരി സാഹിത്യപുരസ്‌കാരങ്ങൾ' സമ്മാനിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന സാഹിത്യ ചർച്ചകൾ, സാംസ്‌കാരിക സംവാദങ്ങൾ എന്നിവയിൽ യു‌എഇയിൽ നിന്നുള്ള നിരവധി പ്രവാസി മലയാളി എഴുത്തുകാരും സാഹിത്യ-സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു.
advertisement
സമാപന സമ്മേളനത്തിൽ ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭാംഗവുമായ എൻ കെ കുഞ്ഞഹമ്മദ്, ഒ എൽ എഫ് ജനറൽ കൺവീനർ പ്രദീപ് തോപ്പിൽ എന്നിവർ സംസാരിച്ചു. ഷിജു ബഷീർ സ്വാഗതവും അംബു സതീഷ് നന്ദിയും പറഞ്ഞു.
Summary: Renowned writer M. Mukundan has expressed strong confidence in a third consecutive term for the Left Democratic Front (LDF) in Kerala. Speaking at the valedictory session of the Orma Literature Fest 2026 in Dubai, he stated that the people of Kerala desire a continuation of progressive governance. Mukundan noted that in a time of unprecedented political polarization, the continuation of Kerala’s progressive movements is a necessity.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മൂന്നാമൂഴം ജനങ്ങൾ ആഗ്രഹിക്കുന്നു; ഭരണത്തുടർച്ച ഉറപ്പ്': എം മുകുന്ദൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement