കേരളത്തിൽ സെപ്റ്റംബർ 30 പൊതു അവധി പ്രഖ്യാപിച്ചു

Last Updated:

ഇതോടെ നവരാത്രിയുടെ ഭാഗമായി തുടർച്ചയായ മൂന്ന് ദിവസമാണ് അവധി ലഭിക്കുക

News18
News18
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ. പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച സർക്കാർ പൊതു പൊതുഅവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകിട്ട് പൂജ വെക്കുന്നതിനാലാണ് ചൊവ്വാഴ്ച അവധി. ഇതോടെ നവരാത്രിയുടെ ഭാഗമായി തുടർച്ചയായ മൂന്ന് ദിവസമാണ് അവധി ലഭിക്കുക.30ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധി ബാധകമല്ല.
വിശ്വാസപ്രകാരം ഈ വർഷത്തെ പൂജവെയ്പ്പും വിദ്യാരംഭവും അസ്തമയ സമയത്ത് അഷ്‌ടമി തിഥി വരുന്ന ദിവസം പൂജവെയ്പ്‌പും ദശമി തിഥി ഉദയം മുതൽ ആറ് നാഴികയെങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കണം. ഇതിനിടയിൽ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് പൂജയെടുപ്പ് നാലാംദിവസമാകുന്നത്.
സെപ്തംബർ 29: തിങ്കളാഴ്ച്ച പൂജ വെയ്പ്പ്: (വൈകിട്ട് 5.00 മുതൽ)
സെപ്തംബർ 30: ചൊവ്വാഴ്ച്ച, ദുർഗാഷ്ടമി
advertisement
ഒക്ടോബർ 1: ബുധനാഴ്ച്ച മഹാനവമി ആയുധ പൂജ
പൂജയെടുപ്പ്
ഒക്ടോബർ 2 വ്യാഴാഴ്ച്ച രാവിലെ
വിദ്യാരംഭം
വിജയദശമി ദിവസം വിദ്യാരംഭത്തിന് ക്ഷേത്രത്തിൽ മുഹൂർത്തം നോക്കേണ്ടതില്ല എന്നും എങ്കിലും രാവിലെ 9:18 വരെ യാണ് കണക്കാക്കുന്നതെന്നും ജ്യോതിഷ പണ്ഡിതർ അഭിപ്രായപ്പെടുന്നു
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ സെപ്റ്റംബർ 30 പൊതു അവധി പ്രഖ്യാപിച്ചു
Next Article
advertisement
13 മലയാളി നഴ്സുമാർക്കെതിരെ കുവൈറ്റ് ബാങ്ക് കേരളത്തിൽ കേസ് നൽകി; നടപടി 10.3 കോടി വായ്പാ തിരിച്ചടവ് മുടക്കിയതിന്
13 മലയാളി നഴ്സുമാർക്കെതിരെ കുവൈറ്റ് ബാങ്ക് കേരളത്തിൽ കേസ് നൽകി; നടപടി 10.3 കോടി വായ്പാ തിരിച്ചടവ് മുടക്കിയതിന്
  • 13 മലയാളി നഴ്സുമാർക്കെതിരെ കുവൈറ്റ് ബാങ്ക് 10.33 കോടി രൂപ വായ്പാ തിരിച്ചടവ് മുടക്കിയതിന് കേസ് നൽകി.

  • ഓരോ നഴ്സിനും 61 ലക്ഷം മുതൽ 91 ലക്ഷം രൂപ വരെയാണ് കുടിശ്ശിക, Kerala പോലീസിൽ 13 കേസുകൾ രജിസ്റ്റർ ചെയ്തു.

  • നഴ്സുമാർ ഇപ്പോൾ വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നു, എന്നാൽ വായ്പ തിരിച്ചടച്ചിട്ടില്ല.

View All
advertisement