'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്'; എറണാകുളം മഹാരാജാസ് കോളജിൽ SFI ബാനർ

Last Updated:

എസ്എഫ്ഐയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉൾ‌പ്പെടുത്തി നിരോധിക്കണമെന്ന് ഹൈബി ഈഡൻ‌ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു

കൊച്ചി: എസ്എഫ്ഐ നിരോധിക്കണമെന്ന ഹൈബി ഈഡൻ എംപിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം. 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നെഴുതിയ ബാനര്‍ എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ ഉയര്‍ത്തിയായിരുന്നു എസ്എഫ്ഐ പ്രതിഷേധിച്ചത്. എസ്എഫ്ഐയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾ‌പ്പെടുത്തി നിരോധിക്കണമെന്ന് ഹൈബി ഈഡൻ‌ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം ലോ കോളജിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെന്‍റിൽ വിഷയം ഉന്നയിച്ചത്. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനോടായിരുന്നു ഹൈബി ലോ കോളേജ് വിഷയം ഉന്നയിച്ച് നിരോധന ആവശ്യം ഉന്നയിച്ചത്. എന്നാൽ ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാരിന്‍റെ അധികാര പരിധിയിൽ വരുന്നതാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
advertisement
തിരുവനന്തപുരം ലോ കോളജിൽ തെരഞ്ഞെടുപ്പിന് ശേഷം വനിതാ പ്രവർത്തകയുൾപ്പെടെയുള്ളവരെ മർദ്ദിച്ചതിന്റെ പശ്ചാത്തലത്തിലാണ് എംപി ലോക്സഭയിൽ വിഷയം ഉന്നയിച്ചത്. എസ്.എഫ്.ഐ ആയതിനാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടൽ നടക്കുന്നില്ലെന്നും അതുകൊണ്ട് കേന്ദ്രസർക്കാർ ഇടപെടണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടിരുന്നത്.
കോളജ് യുണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്‌.യു സ്ഥാനാർഥി വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വിജയിച്ചിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് യുണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെ.എസ്‌.യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയതതെന്നാണ് കെ.എസ്‌.യു ആരോപിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്'; എറണാകുളം മഹാരാജാസ് കോളജിൽ SFI ബാനർ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement