'മന്ത്രിയുടെ ഓർമ്മശക്തിയെ വരുതിയിലാക്കും വിധം മുഖ്യമന്ത്രിക്ക് എന്ത് താല്പര്യമാണ് പ്രൈസ് വാട്ടർ കൂപ്പറിനോടുള്ളത്?'ഷാഫി പറമ്പിൽ

Last Updated:

മുഖ്യമന്ത്രിക്കുത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്താൻ പറഞ്ഞു വിടുന്ന ഭക്തജനങ്ങളല്ലാ, മുഖ്യമന്ത്രി തന്നെ ഉത്തരം പറയണം.

തിരുവനന്തപുരം: കരിമ്പട്ടിക കമ്പനികൾ മുഖ്യമന്ത്രിക്ക് എന്നുമൊരു ബലഹീനതയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ഇ - മൊബിലിറ്റി പദ്ധതിയില്‍ 4500 കോടി രൂപയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടർ കൂപ്പർ കമ്പനിയുമായി കരാറുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഷാഫി പറമ്പിലിന്റെ വിമർശനം.
മുഖ്യമന്ത്രിക്കുത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്താൻ പറഞ്ഞു വിടുന്ന ഭക്തജനങ്ങളല്ലാ, മുഖ്യമന്ത്രി തന്നെ ഉത്തരം പറയണമെന്നും ഷാഫി ആവശ്യപ്പെടുന്നു.
advertisement
ഷാഫിയുടെ ഫേസ്ബുക്ക് കുറിപ്പ്
"കരിമ്പട്ടിക കമ്പനികൾ മുഖ്യമന്ത്രിക്കെന്നുമൊരു ബലഹീനതയാണ്. അത് ലാവ്ലിൻ തൊട്ട് സ്പ്രിംഗ്ളറും കടന്ന് പ്രൈസ് വാട്ടർ കൂപ്പർ വരെ.
കോടികളുടെ ഇത്തരം ഉടമ്പടികളിലേർപ്പെടുമ്പോൾ മാത്രം മുഖ്യമന്ത്രി പാലിക്കുന്ന ഒരു നിഗൂഡതയുണ്ട്, സഹ മന്ത്രിമാർക്ക് പോലും വ്യക്തതയില്ലാത്ത ഒരു ഏകപക്ഷീയത. 4500 കോടി രൂപയുടെ ഒരു ഉടമ്പടിയെ പറ്റി ചോദിക്കുമ്പോൾ " ഒപ്പ് വെച്ചോയെന്ന് ഉറപ്പില്ലാ " എന്ന ഗതാഗത മന്ത്രിയുടെ ഇന്നത്തെ പ്രസ്താവനയും വിരൽ ചൂണ്ടുന്നത് അതിലേക്കാണ്. അത്തരത്തിൽ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ഓർമ്മശക്തിയെ പോലും വരുതിയിലാക്കും വിധം എന്ത് താല്പര്യമാണ് മുഖ്യമന്ത്രിക്ക് പ്രൈസ് വാട്ടർ കൂപ്പറിനോടുള്ളത്?"- ഷാഫി ചോദിക്കുന്നു.

കരിമ്പട്ടിക കമ്പനികൾ മുഖ്യമന്ത്രിക്കെന്നുമൊരു ബലഹീനതയാണ്. അത് ലാവ്ലിൻ തൊട്ട് സ്പ്രിംഗ്ളറും കടന്ന് പ്രൈസ് വാട്ടർ കൂപ്പർ വരെ.
കോടികളുടെ ഇത്തരം ഉടമ്പടികളിലേർപ്പെടുമ്പോൾ മാത്രം മുഖ്യമന്ത്രി പാലിക്കുന്ന ഒരു നിഗൂഡതയുണ്ട്, സഹ മന്ത്രിമാർക്ക് പോലും വ്യക്തതയില്ലാത്ത ഒരു ഏകപക്ഷീയത. 4500 കോടി രൂപയുടെ ഒരു ഉടമ്പടിയെ പറ്റി ചോദിക്കുമ്പോൾ " ഒപ്പ് വെച്ചോയെന്ന് ഉറപ്പില്ലാ " എന്ന ഗതാഗത മന്ത്രിയുടെ ഇന്നത്തെ പ്രസ്താവനയും വിരൽ ചൂണ്ടുന്നത് അതിലേക്കാണ്. അത്തരത്തിൽ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ഓർമ്മശക്തിയെ പോലും വരുതിയിലാക്കും വിധം എന്ത് താല്പര്യമാണ് മുഖ്യമന്ത്രിക്ക് പ്രൈസ് വാട്ടർ കൂപ്പറിനോടുള്ളത്?

"അസാധാരണ കാലത്തെ അസാധാരണ തീരുമാനം'' എന്ന മുഖ്യമന്ത്രിയുടെ സ്പ്രിംഗ്ളർ ന്യായീകരണം ഈ വിഷയത്തിൽ വിലപ്പോകില്ല. കാരണം സകല കീഴ് വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ച് ടെൻ്റർ ഒഴിവാക്കി, സെബി നിരോധിച്ച ഈ കമ്പനിയെ കൺസൾട്ടൻസി എല്പ്പിക്കുന്നത് 2018ആഗസ്റ്റ് 17 നാണ്. അതിനാൽ കോവിഡ് കാലത്തെ മനുഷ്യ ജീവനാണ് വില, ബസ്സിനല്ല എന്ന പതിവ് വാദം നിലനില്ക്കില്ല.

മുഖ്യമന്ത്രിക്കുത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്താൻ പറഞ്ഞു വിടുന്ന ഭക്തജനങ്ങളല്ലാ, മുഖ്യമന്ത്രി തന്നെ ഉത്തരം പറയണം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മന്ത്രിയുടെ ഓർമ്മശക്തിയെ വരുതിയിലാക്കും വിധം മുഖ്യമന്ത്രിക്ക് എന്ത് താല്പര്യമാണ് പ്രൈസ് വാട്ടർ കൂപ്പറിനോടുള്ളത്?'ഷാഫി പറമ്പിൽ
Next Article
advertisement
Horoscope Dec 12 | തെറ്റിദ്ധാരണകൾ മറികടക്കാൻ ക്ഷമയും ആത്മനിയന്ത്രണവും ആവശ്യം; സമാധാനം അനുഭവപ്പെടും : ഇന്നത്തെ രാശിഫലം
തെറ്റിദ്ധാരണകൾ മറികടക്കാൻ ക്ഷമയും ആത്മനിയന്ത്രണവും ആവശ്യം; സമാധാനം അനുഭവപ്പെടും : ഇന്നത്തെ രാശിഫലം
  • ഇന്നത്തെ ദിവസം എല്ലാ രാശിക്കാർക്കും വെല്ലുവിളികളും പോസിറ്റീവ് അനുഭവങ്ങളും ഒരുപോലെ കാണാനാകും

  • തെറ്റിദ്ധാരണകൾ മറികടക്കാൻ ക്ഷമയും ആത്മനിയന്ത്രണവും തുറന്ന ആശയവിനിമയവും നിർണായകമാണ്

  • സൗഹൃദം, ഐക്യം, സ്‌നേഹം എന്നിവയെ ശക്തിപ്പെടുത്താൻ ആശയവിനിമയവും വികാരാവബോധവും സഹായിക്കും

View All
advertisement