advertisement

Gold Rate: വീണ്ടും താഴേക്ക്! സ്വർണവിലയിൽ വൻ ഇടിവ്; നിരക്ക് അറിയാം

Last Updated:

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 175 രൂപ കുറഞ്ഞു

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 1,400 രൂപ ഇടിഞ്ഞ് 88,360 രൂപയിലെത്തി. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയിലെത്തി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും കൂടിയിരുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് 38 ഡോളർ താഴ്ന്ന് 3,949.22 ഡോളറിലെത്തി. ഒക്ടോബർ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. ഒക്ടോബർ 21 നു രേഖപ്പെടുത്തിയ 97,360 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,049 രൂപയും, പവന് 96,392 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,037 രൂപയും പവന് 72,296 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 165 രൂപയും കിലോഗ്രാമിന് 1,65,000 രൂപയുമാണ്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചിട്ടും സ്വർണവില ഇന്ന് ഇടിയുകയായിരുന്നു.
ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ച് വില ഉയർത്തുന്നത്. വില കുതിച്ചുയർന്നതോടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: വീണ്ടും താഴേക്ക്! സ്വർണവിലയിൽ വൻ ഇടിവ്; നിരക്ക് അറിയാം
Next Article
advertisement
തമിഴ്നാട് അതിർത്തിയിൽ 'കേരളത്തിലേക്ക് സ്വാഗതം' സൈൻബോർഡ്; നീലഗിരിയിൽ പ്രതിഷേധം സംഘർഷാവസ്ഥ
തമിഴ്നാട് അതിർത്തിയിൽ 'കേരളത്തിലേക്ക് സ്വാഗതം' സൈൻബോർഡ്; നീലഗിരിയിൽ പ്രതിഷേധം സംഘർഷാവസ്ഥ
  • താളൂരിൽ കേരള സർക്കാർ സ്ഥാപിച്ച \'കേരളത്തിലേക്ക് സ്വാഗതം\' ബോർഡിനെതിരെ നീലഗിരിയിൽ പ്രതിഷേധം

  • തamiz്‌നാട്-കേരള അതിർത്തിയിൽ ബോർഡ് സ്ഥാപിച്ചതോടെ പോലീസ് സാന്നിധ്യം ശക്തമാക്കി

  • സർവേ നടപടികൾ പൂർത്തിയാകുന്നത് വരെ ബോർഡ് മാറ്റുമെന്ന് നീലഗിരി കളക്ടർ മാധ്യമങ്ങൾക്ക് അറിയിച്ചു

View All
advertisement