'ബസ് യാത്രയിൽ ഒരാൾ ശല്യം ചെയ്തു'; ഷിംജിതയുടെ സഹോദരൻ പൊലീസിൽ പരാതി നൽകി
- Published by:Nandu Krishnan
- news18-malayalam
Last Updated:
റെയില്‍വെ സ്റ്റേഷനില്‍ നിന്നും പയ്യന്നൂര്‍ സ്റ്റാന്റിലേക്കുള്ള ബസ് യാത്രയില്‍ ഒരാള്‍ ശല്യം ചെയ്‌തെന്നും ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്നും പരാതിയിൽ പറയുന്നു.
ബസിൽ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ റിമാന്‍ഡിലായ പ്രതി ഷിംജിത മുസ്തഫ തന്നെ ബസിൽ ഒരാൾ ശല്യം ചെയ്തെന്നാരോപിച്ച് പൊലീസിൽപരാതി നൽകി. ഷിംജിതയുടെ സഹോദരനാണ് പോലിസിന് മെയില്‍ മുഖേന ഷിംജിതയ്ക്ക് വേണ്ടി പരാതി നൽകിയത്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും പയ്യന്നൂര്‍ സ്റ്റാന്റിലേക്കുള്ള ബസ് യാത്രയില്‍ ഒരാള്‍ ശല്യം ചെയ്‌തെന്നും ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്നും പരാതിയിൽ പറയുന്നു. ബുധനാഴ്ച ഇന്നലെ വൈകീട്ട് 5.01ന് പരാതി ലഭിച്ചെന്ന് പോലിസ് പറയുന്നു.സഹോദരൻ സിയാദാണ് ഷിംജിത ഒപ്പിട്ട പരാതി പോലിസിന് കൈമാറിയത്. അറസ്റ്റിന് മുന്‍പ് ഷിംജിത പരാതി തയ്യാറാക്കിയിരുന്നു.
ബസിൽ വെച്ച് താൻ ലൈംഗികാതിക്രമത്തിന് ഇരയായെന്ന ഷിംജിതയുടെ ആരോപണത്തെ പൂർണ്ണമായും തള്ളുന്ന വിവരങ്ങളാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ബസിൽ വെച്ച് അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വ്യക്തമായതായി പോലീസ് പറയുന്നു. ഇരുവരും സാധാരണ നിലയിലാണ് ബസിൽ നിന്നും ഇറങ്ങിപ്പോയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ദീപക്കിനെ ഉൾപ്പെടുത്തി ഏഴോളം വീഡിയോകളാണ് ഷിംജിത തന്റെ മൊബൈലിൽ ചിത്രീകരിച്ചത്. ഇവ പിന്നീട് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
advertisement
ദീപക്കിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ശല്യപ്പെടുത്തലുകളോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ സോഷ്യൽ മീഡിയയെ വളരെ ഗൗരവത്തോടെ കാണുന്ന ഈ കാലഘട്ടത്തിൽ, വസ്തുതകൾക്ക് നിരക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 22, 2026 6:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബസ് യാത്രയിൽ ഒരാൾ ശല്യം ചെയ്തു'; ഷിംജിതയുടെ സഹോദരൻ പൊലീസിൽ പരാതി നൽകി








