ഒറ്റയ്ക്ക് തിരിതെളിച്ചത് ഹൈന്ദവ വിധിപ്രകാരം; കാര്യമറിയാതെ എഴുതരുത്: കണ്ണന്താനം
Last Updated:
എന്തെങ്കിലും വാർത്ത കൊടുക്കുമ്പോൾ മാധ്യമപ്രവർത്തകർ തങ്ങളുടെ മനസിൽ തോന്നുന്നതല്ല എഴുതേണ്ടത് മറിച്ച് എഴുതാൻ പോകുന്ന വിഷയത്തെ കുറിച്ച് വിശദമായി അന്വേഷിച്ചാണ് എഴുതേണ്ടത്. അതാണ് ശരിയായ മാധ്യമ ധർമ്മം- മന്ത്രി പറഞ്ഞു
തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന ടൂറിസം സർക്യൂട്ട് നിർമാണോദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം. നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് തെളിയിച്ചത് ഹൈന്ദവ ശാത്രപ്രകാരമാണെന്നാണ് മന്ത്രിയുടെ വിശദീകരണം. വേദിയിലെ മറ്റുള്ളവർക്ക് അവസരം നൽകാതെ തിരിയെല്ലാം മന്ത്രി ഒറ്റയ്ക്ക് തെളിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കണ്ണന്താനം മറുപടി നൽകുന്നത്. മന്ത്രി കടകംപള്ളി, ലോക്സഭാ അംഗം എ സമ്പത്ത് എന്നിവർ വേദിയിലിരിക്കെയാണ് കണ്ണന്താനം ഒറ്റയ്ക്ക് നിലവിളക്ക് തെളിച്ചത്.
ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാനായി നിലവിളക്കു കൊളുത്തുമ്പോൾ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ഹൈന്ദവ ശാസ്ത്രങ്ങൾ പറയുന്നതെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ക്ഷേത്ര വിജ്ഞാന കോശത്തിലും ഇതിനെ കുറിച്ച് ദീർഘമായി പ്രതിപാദിച്ചിട്ടുണ്ട്. ഞാൻ വിളക്കിലെ ആദ്യ തിരി തെളിയിച്ചു വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം നൽകുമ്പോൾ അദ്ദേഹം അത് വാങ്ങാൻ വിസമ്മതിക്കുകയും ഒരു കാര്യത്തിന്റെ ശുഭാരംഭത്തിന് ഒരാൾ മാത്രം വിളക്ക് കത്തിച്ചാൽ മതിയെന്ന് അദ്ദേഹം പറയുകയും ചെയ്തു- കണ്ണന്താനം വ്യക്തമാക്കി. സ്വാമിജിയുടെ വാക്കുകൾ അവിടെ സന്നിഹിതനായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുകൂലിക്കുകയും ചെയ്തു. കൂടാതെ നിലവിളക്കിൽ ആദ്യം തെളിയിക്കേണ്ടത് വടക്കു കിഴക്ക് ദിക്കിലെ തിരിയായിരിക്കണമെന്നും ശാസ്ത്രം പറയുന്നു. വടക്കു കിഴക്കിൽ നിന്ന് തുടങ്ങി ഇടതു വശത്തുകൂടി കത്തിച്ചു വടക്ക് എത്തണമെന്നാണ് ഹൈന്ദവ പ്രമാണങ്ങൾ പറയുന്നത്. അത് പ്രകാരമാണ് ഞാൻ വിളക്കിലെ തിരി ഒറ്റയ്ക്ക് തെളിയിച്ചത്- കണ്ണന്താനം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. എന്നാൽ ഒരു ഓൺലൈൻ മാധ്യമം ബാലിശമായ രീതിയിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തതെന്ന് മന്ത്രി കുറ്റപ്പെടുത്തുന്നു. ശിവഗിരിയിൽ ഉദ്‌ഘാടനവേളയിൽ മന്ത്രിക്കും എംപിക്കും അവസരം കൊടുക്കാതെ എന്റെ അരിശം തീർക്കാനാണ് ഞാൻ നിലവിളക്കിന്റെ എല്ലാ തിരിയും ഒറ്റയ്ക്ക് കത്തിച്ചുവെന്നാണ് മേൽ പ്രതിപാദിച്ച ഓൺലൈൻ മാധ്യമം പറയുന്നത്. എല്ലാ തിരിയും ഞാൻ തന്നെ തെളിച്ചത് അരിശം മൂലമാണെന്ന് ലേഖകൻ അങ്ങ് തീരുമാനിച്ചു കളഞ്ഞു. എന്തെങ്കിലും വാർത്ത കൊടുക്കുമ്പോൾ മാധ്യമപ്രവർത്തകർ തങ്ങളുടെ മനസിൽ തോന്നുന്നതല്ല എഴുതേണ്ടത് മറിച്ച് എഴുതാൻ പോകുന്ന വിഷയത്തെ കുറിച്ച് വിശദമായി അന്വേഷിച്ചാണ് എഴുതേണ്ടത്. അതാണ് ശരിയായ മാധ്യമ ധർമ്മം- മന്ത്രി പറഞ്ഞു.
advertisement
കണ്ണന്താനത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
ഇന്ന് ശിവഗിരിയിൽ സ്വദേശ് ദർശൻ പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന ഉദ്‌ഘാടനത്തിനു ഞാൻ നിലവിളക്ക് കൊളുത്തിയത് പരാമർശിച്ച് ഒരു ഓൺലൈൻ മാധ്യമം പുറത്തുവിട്ട വാർത്തയാണ് ഈ പോസ്റ്റിനു ആധാരം. ബാലിശമായ ആ വാർത്ത മറുപടി അർഹിക്കുന്നില്ലെങ്കിലും ഹൈന്ദവ ആചാരങ്ങളെ സംബന്ധിച്ച് ആ വാർത്തയെഴുതിയ വ്യക്തിയുടെ അജ്ഞത മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനുള്ള ബാധ്യത എനിക്കുമുണ്ടെന്നു വിശ്വസിക്കുന്നതുകൊണ്ടാണ് ഞാനൊരു വിശദീകരണത്തിനു മുതിരുന്നത്. ശിവഗിരിയിൽ ഉദ്‌ഘാടനവേളയിൽ മന്ത്രിക്കും എംപിക്കും അവസരം കൊടുക്കാതെ എന്റെ അരിശം തീർക്കാനാണ് ഞാൻ നിലവിളക്കിന്റെ എല്ലാ തിരിയും ഒറ്റയ്ക്ക് കത്തിച്ചുവെന്നാണ് മേൽ പ്രതിപാദിച്ച ഓൺലൈൻ മാധ്യമം പറയുന്നത്. എല്ലാ തിരിയും ഞാൻ തന്നെ തെളിച്ചത് അരിശം മൂലമാണെന്ന് ലേഖകൻ അങ്ങ് തീരുമാനിച്ചു കളഞ്ഞു. എന്തെങ്കിലും വാർത്ത കൊടുക്കുമ്പോൾ മാധ്യമപ്രവർത്തകർ തങ്ങളുടെ മനസിൽ തോന്നുന്നതല്ല എഴുതേണ്ടത് മറിച്ച് എഴുതാൻ പോകുന്ന വിഷയത്തെ കുറിച്ച് വിശദമായി അന്വേഷിച്ചാണ് എഴുതേണ്ടത്. അതാണ് ശരിയായ മാധ്യമ ധർമ്മം. ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാനായി നിലവിളക്കു കൊളുത്തുമ്പോൾ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ഹൈന്ദവ ശാസ്ത്രങ്ങൾ പറയുന്നത്. ക്ഷേത്ര വിജ്ഞാന കോശത്തിലും ഇതിനെ കുറിച്ച് ദീർഘമായി പ്രതിപാദിച്ചിട്ടുണ്ട്. ഞാൻ വിളക്കിലെ ആദ്യ തിരി തെളിയിച്ചു വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം നൽകുമ്പോൾ അദ്ദേഹം അത് വാങ്ങാൻ വിസമ്മതിക്കുകയും ഒരു കാര്യത്തിന്റെ ശുഭാരംഭത്തിന് ഒരാൾ മാത്രം വിളക്ക് കത്തിച്ചാൽ മതിയെന്ന് അദ്ദേഹം പറയുകയും ചെയ്തു. സ്വാമിജിയുടെ വാക്കുകൾ അവിടെ സന്നിഹിതനായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുകൂലിക്കുകയും ചെയ്തു. കൂടാതെ നിലവിളക്കിൽ ആദ്യം തെളിയിക്കേണ്ടത് വടക്കു കിഴക്ക് ദിക്കിലെ തിരിയായിരിക്കണമെന്നും ശാസ്ത്രം പറയുന്നു. വടക്കു കിഴക്കിൽ നിന്ന് തുടങ്ങി ഇടതു വശത്തുകൂടി കത്തിച്ചു വടക്ക് എത്തണമെന്നാണ് ഹൈന്ദവ പ്രമാണങ്ങൾ പറയുന്നത്. അത് പ്രകാരമാണ് ഞാൻ വിളക്കിലെ തിരി ഒറ്റയ്ക്ക് തെളിയിച്ചത്.
advertisement
ലേഖകന്മാരുടെ മനസ്സിൽ തോന്നുന്നതെന്തും എഴുതിപ്പിടിപ്പിക്കാനുള്ള തിട്ടയായി മാറുകയാണോ ചില ഓൺലൈൻ മാധ്യമങ്ങൾ എന്ന് ഈ അടുത്തക്കാലത്ത് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ കാണുമ്പോൾ തോന്നിപ്പോവുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 11, 2019 12:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒറ്റയ്ക്ക് തിരിതെളിച്ചത് ഹൈന്ദവ വിധിപ്രകാരം; കാര്യമറിയാതെ എഴുതരുത്: കണ്ണന്താനം