പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചെന്ന് സീതാറാം യെച്ചൂരി
Last Updated:
ന്യൂഡല്‍ഹി : ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗിക ആരോപണ പരാതി സ്ഥിരീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എംഎല്‍എയ്‌ക്കെതിരെ പരാതി ലഭിച്ചുവെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയതായും യെച്ചൂരി വ്യക്തമാക്കി.
ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ശശിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയത്. രണ്ടാഴ്ച മുന്‍പാണ് എംഎല്‍എ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നു കാട്ടി വനിതാ നേതാവ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് പരാതി നല്‍കിയത്. പരാതി വിവരം ബൃന്ദാ കാരാട്ട് അവൈലബിള്‍ പോളിറ്റ് ബ്യൂറോയെ അറിയിക്കുകയും തുടര്‍ന്ന് വിശദമായി അന്വേഷണം നടത്താന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
advertisement
അതേസമയം തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് എംഎല്‍എ രംഗത്തെത്തി.തന്നെ തകര്‍ക്കാന്‍ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനയാണ് പരാതിയ്ക്ക് പിന്നിലെന്നാണ് ശശി പറയുന്നത്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 04, 2018 11:28 AM IST