നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതാ മതിലിനെതിരെ ശിവഗിരി മഠം

  വനിതാ മതിലിനെതിരെ ശിവഗിരി മഠം

  • Last Updated :
  • Share this:
   തിരുവനന്തപുരം: വനിതാ മതില്‍ സംഘടിപ്പിക്കാനായി ജനുവരി ഒന്ന് തെരഞ്ഞെടുത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ശിവഗിരി മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സദസ് ശുഷ്‌കമാകുന്നതിന് പിന്നില്‍ മതിലാണെന്നും സ്വാമി കുറ്റപ്പെടുത്തി.

   മനുഷ്യരെ നന്നാക്കാനല്ല, നന്നാകാതിരിക്കലാണ് അവരുടെ ലക്ഷ്യമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ശിവഗിരിയിലേക്ക് തീര്‍ത്ഥാടകര്‍ വരാന്‍ അനുവദിച്ചില്ല. ശിവഗിരി ശുഷ്‌കമാക്കിയപ്പോള്‍ ഇവരുടെ അന്തരംഗം സന്തോഷിച്ചിട്ടുണ്ടാകും.

   ജനുവരി ഒന്ന് തന്നെ ഇതിനായി തെരഞ്ഞെടുത്തത് അതുകൊണ്ടാണ്. ഇവരുടെ തെറ്റുകള്‍ക്ക് ഗുരുദേവന്‍ മാപ്പ് നല്‍കട്ടെയെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സമാപന ദിനമാണ് ഇന്ന്.

   First published: