advertisement

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ആറ് യുവാക്കൾ മരിച്ചു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

Last Updated:

തിരുവനന്തപുരം കരമനയിലും കോഴിക്കോട് നല്ലളത്തുമാണ് അപകടമുണ്ടായത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 28 പുലർച്ചെയുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി ആറ് യുവാക്കൾ മരിച്ചു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തിരുവനന്തപുരം കരമനയിലും കോഴിക്കോട് നല്ലളത്തുമാണ് അപകടമുണ്ടായത്.
കരമനയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഫുട്പാത്തിലിടിച്ച് നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. പുലർച്ചെ 1.30-ഓടെയായിരുന്നു അപകടം. മരിച്ച മൂവരും ഹോട്ടൽ ജീവനക്കാരാണ്. ഒരേ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലും ഫുട്പാത്തിലും ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കോഴിക്കോട് നല്ലളം മോഡേൺ ബസാറിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രാമനാട്ടുകര സ്വദേശികളായ ദിനിൽ, അജീഷ്, വിമൽ എന്നിവരാണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന ശ്യാംലാൽ, ദിജിൽ എന്നിവർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പിക്കപ്പ് വാൻ ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ആറ് യുവാക്കൾ മരിച്ചു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ
Next Article
advertisement
'ശത്രുക്കളാരും അതിജീവിക്കരുത്': കരയാക്രമണത്തിന് തയ്യാറെടുക്കാൻ കമാൻഡർമാരോട് ഉത്തരവിട്ട് ഇറാൻ സൈനിക മേധാവി 
'ശത്രുക്കളാരും അതിജീവിക്കരുത്': കരയാക്രമണത്തിന് തയ്യാറെടുക്കാൻ കമാൻഡർമാരോട് ഉത്തരവിട്ട് ഇറാൻ സൈനിക മേധാവി 
  • അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇറാൻ സൈനിക മേധാവി കമാൻഡർമാർക്ക് കർശന നിർദ്ദേശം നൽകി

  • ശത്രുക്കളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് എല്ലാ ആക്രമണങ്ങൾക്കും സജ്ജമാകാൻ നിർദേശം നൽകി

  • കരയാക്രമണത്തിന് ശ്രമിച്ചാൽ ഒരു ശത്രു സൈനികൻ പോലും അതിജീവിക്കരുതെന്ന് ഹതാമി വ്യക്തമാക്കി

View All
advertisement