സ്മാർട്ട് സിറ്റി ഓർമ്മയുണ്ടോ? 10 വർഷത്തിൽ ആകെ കിട്ടിയ തൊഴിൽ 4500; കരാറിലെ വാഗ്ദാനം 90,000

Last Updated:

2011 ൽ സർക്കാരുമായി ഒപ്പിട്ട പാട്ടക്കരാറിലാണ് 90,000 പേർക്ക് തൊഴിലവസരം ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം

കൊച്ചി: സ്മാര്‍ട് സിറ്റി കൊച്ചി ഐടി പദ്ധതി പ്രവർത്തനം ആരംഭിച്ചിട്ട് ആറു വർഷം ആയെങ്കിലും വാഗ്ദാനം നൽകിയ തൊഴിൽ അവസരം ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്. പത്തു വർഷത്തിനുള്ളിൽ 90,000 പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും ഇതുവരെ ഏകദേശം 4500 തൊഴിലവസരങ്ങൾ മാത്രമാണ് ലഭ്യമാക്കാൻ കഴിഞ്ഞത്.
2011 ൽ സർക്കാരുമായി ഒപ്പിട്ട പാട്ടക്കരാറിലാണ് 90,000 പേർക്ക് തൊഴിലവസരം ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. 2011 ലെ പാട്ടക്കാരാർ പ്രകാരം കാക്കനാട് മേഖലയിൽ 246 ഏക്കർ സ്ഥലം 99 വർഷത്തേക്ക് ഏക്കറിന് ഒരു രൂപ പാട്ടത്തിനാണ് കൈമാറിയത്. സംസ്ഥാന സർക്കാർ ദുബായ് ഹോൾഡിങ്ങും ചേർന്നുള്ള സംയുക്ത സംരംഭമായ സ്മാർട് സിറ്റി കൊച്ചി ഇൻഫ്രസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡില്‍ 16ശതമാനം ഓഹരികളാണ് സർക്കാരിനുള്ളത്.
advertisement
84ശതമാനം ഓഹരികളുമുള്ള ദുബായ് ഹോൾഡിങ്ങിന് കീഴിലുള്ള സ്മാര്‍ട് സിറ്റി(ഇന്ത്യ) എഫ്സെഡ് എൽഎൽസിയാണ്. 88 ചതുരശ്ര അടി വിസ്തൃതിയിൽ ഐടി ടൗൺഷിപ്, 90,000 തൊഴിൽ‌ അവസരങ്ങൾ ആഗോള കമ്പനികൾക്കായി അത്യാധുനിക സൗകര്യങ്ങളുള്ള പാർക്ക്എന്നിങ്ങനെയായിരുന്നു വാഗ്ദാനം. എന്നാൽ ആദ്യ ഐടി കെട്ടിടം 2016ലാണ് പൂർത്തിയായത്. പൂർത്തിയായ ഏക ബിസിനസ് സമുച്ചയവും ഇത് മാത്രമാണ്.
ഇവിടേക്ക് വമ്പൻ ഐടികൾ പോലും എത്തിയിട്ടുമില്ല. അതേമയം 2024ൽ ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്മാർട് സിറ്റി. 1835 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രസ്റ്റീജ് ഗ്രൂപ്പിന്റെ പ്രസ്റ്റീജ് സൈബർ ഗ്രീന്‍ 1 മന്ദിരത്തിന്റെ നിർമാണം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പൂർത്തിയാകും.
advertisement
കൂടാതെ ലുലു ഐടി ഒന്ന്, രണ്ടു ടവറുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. മറാട്ട് ടെക് പാർക്ക് അടുത്ത വർ‌ഷം പൂർത്തിയാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്മാർട്ട് സിറ്റി ഓർമ്മയുണ്ടോ? 10 വർഷത്തിൽ ആകെ കിട്ടിയ തൊഴിൽ 4500; കരാറിലെ വാഗ്ദാനം 90,000
Next Article
advertisement
സ്ത്രീകള്‍ നയിക്കുന്ന ബെംഗളൂരുവിലെ ഐഫോണ്‍ പ്ലാന്റില്‍ 30,000 പേരെ നിയമിച്ച് ഫോക്‌സ്‌കോണ്‍
സ്ത്രീകള്‍ നയിക്കുന്ന ബെംഗളൂരുവിലെ ഐഫോണ്‍ പ്ലാന്റില്‍ 30,000 പേരെ നിയമിച്ച് ഫോക്‌സ്‌കോണ്‍
  • ബെംഗളൂരുവിലെ ഫോക്‌സ്‌കോണ്‍ ഐഫോണ്‍ പ്ലാന്റില്‍ 30,000 പേരെ നിയമിച്ചു, ഭൂരിഭാഗവും സ്ത്രീകള്‍.

  • പ്ലാന്റിലെ 80% ജീവനക്കാരും 19-24 വയസ്സുള്ള ആദ്യമായി ജോലി ചെയ്യുന്ന സ്ത്രീകളാണ്.

  • 50,000 പേര്‍ക്ക് ജോലി, 20,000 കോടി രൂപ നിക്ഷേപം: റിപ്പോര്‍ട്ട്.

View All
advertisement