സംസ്ഥാന പാമ്പ് ആകാൻ അപേക്ഷ കൊടുക്കാൻ വന്നതാണോ? ചേര സെക്രട്ടേറിയേറ്റിലെ ഫയലുകൾക്കിടയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇതിന് മുന്നെ മൂന്ന് തവണ സെക്രട്ടേറിയറ്റിൽനിന്ന് പാമ്പുകളെ പിടികൂടിയിരുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പിൽ പ്രധാന കെട്ടിടത്തിന് സമീപത്തെ ഭക്ഷ്യ-പൊതു വിതരണ വകുപ്പ്(സി വിഭാഗം) ഓഫീസ് കാബിനിൽ ഫയലുകൾക്കിടയിൽ ചേരയെ കണ്ടെത്തി. ഓഫീസിലെ കാബിന് മുകളിലെ ഷെൽഫിലാണ് ചേരയെ കണ്ടത്. കാബിൻ വൃത്തിയാക്കാനെത്തിയവരാണ് ചേരയെ കണ്ടെത്തയത്. ഇതോടെ ജീവനക്കാരെല്ലാം പുറത്തേക്ക് ഓടുകയായിരുന്നു.
Also Read : K- പാമ്പ് ആകുമോ ചേര? കിട്ടുമോ സംസ്ഥാന പാമ്പ് പദവി? ഉടനറിയാം
ഇന്നലെ രാവിലെ ഒൻപതരയ്ക്കാണ് സംഭവം നടന്നത്. ഉടൻ തന്നെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ വിവരം അറിയിച്ചു. ഇതോടെ മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരുമെത്തി പരിശോധന നടത്തി. ഇതിനിടെ ചേര മേശയ്ക്കടിയിലെ കാബിനിലേക്ക് കയറി ഒളിച്ചു. തുടർന്ന് വനം വകുപ്പിന്റെ സർപ്പ് വോളന്റിയറായ നിഖിൽ സിങ്ങിനെ വിവരം അറിയിച്ചു. തുടർന്ന്, നിഖിൽ സ്ഥലത്തെത്തി അരമണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് ചേരയെ പിടികൂടി ചാക്കിലാക്കിയത്. പഴയ നിയമസഭാ ഹാളിന് സമീപത്ത് മുൻപ് ലൈബ്രറിയായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്.
advertisement
സെക്രട്ടേറിയറ്റിൽ ഇഴജന്തു ശല്യം രൂക്ഷമാണ്. ഇതിന് മുന്നെ മൂന്ന് തവണ സെക്രട്ടേറിയറ്റിൽനിന്ന് പാമ്പുകളെ പിടികൂടിയിരുന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ്റെ ഓഫീസിനു സമീപത്തുള്ള ജലവിഭവ വകുപ്പിന്റെ ഓഫി സിൽനിന്ന് 2 തവണയാണ് പാമ്പിനെ പിടികൂടിയത്. ഹൗസ് കീപ്പിങ് വിഭാഗത്തിൽ നിന്ന് പാമ്പിനെയും പിടികൂടിയിട്ടുണ്ട്. ജലവിഭവ വകുപ്പിന്റെ ഓഫിസിന്റെ പിൻവശം കാടുപിടിച്ച നിലയിലാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 06, 2025 10:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാന പാമ്പ് ആകാൻ അപേക്ഷ കൊടുക്കാൻ വന്നതാണോ? ചേര സെക്രട്ടേറിയേറ്റിലെ ഫയലുകൾക്കിടയിൽ