ഗുരുദേവനെ വിമർശിച്ചു; ശബരിമല കർമസമിതി നേതാവിനെതിരെ SNDP
Last Updated:
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എസ് എന്‍ ഡി പിയെയും ശ്രീനാരായണ ഗുരുവനെയും വിമര്‍ശിച്ച ശബരിമല കര്‍മസമിതി നേതാവിന്‍റെ പ്രസംഗം വിവാദത്തില്‍. ഗുരുവിനെയും സംഘടനയെയും കര്‍മ്മസമിതി പ്രഭാഷകന്‍ വിദ്യാസാഗര്‍ഗുരുമൂര്‍ത്തി അപമാനിച്ചുവെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് എസ് എന്‍ ഡി പി അറിയിച്ചു.
ആര്‍.എസ്.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശബരിമല കര്‍മ്മസമിതി കോഴിക്കോട് പൂവാട്ട് പറമ്പില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തിലാണ് പ്രഭാഷകന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ വിവാദ പ്രസംഗം. ശബരിമല വിഷയത്തില്‍ എസ് എന്‍ ഡി പിയുടെ നിലപാടിനെ വിമര്‍ശിച്ചു കൊണ്ടാണ് പരാമര്‍ശം.
"റോഡിലിറങ്ങിയാല്‍ ഏറ്റവും വിഷമം ഓട്ടോ റിക്ഷയെക്കൊണ്ടാണ്. നേരെ പോകുമ്പോ ഇവന്‍ എങ്ങോട്ട് തിരിയുമെന്നറിയില്ല. ഇടത്തോട്ടോ, വലത്തോട്ടോ, അതേമാതിരി ചില ജാതി സംഘടനകളും, ഞാന്‍ ആദ്യം വിചാരിച്ചു മഞ്ഞ ഗുരുദേവന്‍റെ മഞ്ഞയാണെന്ന്. ഓട്ടോറിക്ഷയുടെ മഞ്ഞയാണെന്ന് ഇപ്പോ മനസിലായി. ഗുരുദേവന്‍റെ എസ് എന്‍ ഡി പി പോലും അതില്‍ ഇല്ലല്ലോന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു അതില്‍ അദ്ഭുതമില്ല, ഗുരുദേവന്‍ പോലും ഇപ്പോ അതിലില്ല." - ഇതായിരുന്നു വിവാദപ്രസംഗത്തിലെ ഭാഗങ്ങൾ.
advertisement
യൂണിയനെയാകെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് എസ് എന്‍ ഡി പി യൂണിയന്‍ പ്രാദേശിക നേതൃത്വത്തിന്‍റെ തീരുമാനം.
ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ ഭക്തര്‍ക്കൊപ്പമെന്ന് നിലപാടെടുക്കുമ്പോഴും പരസ്യ പ്രതിഷേധങ്ങള്‍ക്ക് എസ് എന്‍ ഡി പി യോഗം തയ്യാറായിരുന്നില്ല. പമ്പയിലും സന്നിധാനത്തും നടന്ന അക്രമസംഭവങ്ങളെയും നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെയും യൂണിയന്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പരിപാടികളില്‍ എസ് എന്‍ ഡി പി യൂണിയന്‍ വിമര്‍ശിക്കപ്പെടുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 7:37 AM IST