വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം; യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് SNDP
- Published by:Sarika N
- news18-malayalam
Last Updated:
വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്
നിലമ്പൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്.
ചുങ്കത്തറ കമ്മ്യൂണിറ്റി ഹാൾ പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി പെട്രോൾ പമ്പ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ പ്രസിഡന്റ് വി.പി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സമുദായ നേതാക്കളെ അധിക്ഷേപിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിയൻ ഭാരവാഹികളായ ഗിരീഷ് മേക്കാട്ട്, ബോബി കാലായിൽ, എൻ. സുന്ദരേശൻ, സനൽ എസ്.എസ്., എം.പി. രാധാകൃഷ്ണൻ, പി.കെ. രമണൻ, രജീഷ് എടക്കര, സി.പി. ധനഞ്ജയൻ, രഘുനന്ദൻ, ശ്യാമള ബാലകൃഷ്ണൻ, സിന്ധു സുദർശനൻ, ഭാസുര വാസുദേവൻ, കെ.പി. ബിജുമോൻ, കെ.ടി. ഓമനക്കുട്ടൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. വനിതകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
Jan 06, 2026 10:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം; യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് SNDP










