• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

'പെണ്ണെഴുത്തെന്ന സിങ്കിംഗ് ഷിപ് അബാൻഡൻ ചെയ്യാനുള്ള ഒരു ആഹ്വാനമാണ് മുകുന്ദൻ നടത്തിയിരിക്കുന്നത്, തെറ്റാനുള്ള ചാൻസ് അമ്പത് ശതമാനത്തിൽ താഴെ മാത്രം'

ഋതുഭേദങ്ങൾ തിരിച്ചറിഞ്ഞ് വിത്തെറിയുന്ന ജ്ഞാനിയായൊരു ഒരു കർഷകനെ പോലെയാണ് മുകുന്ദൻ. അതുകൊണ്ടുതന്നെ ഇത് തെറ്റാനുള്ള ചാൻസ് 50 ശതമാനത്തിൽ താഴെയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

news18
Updated: June 9, 2019, 9:10 PM IST
'പെണ്ണെഴുത്തെന്ന സിങ്കിംഗ് ഷിപ് അബാൻഡൻ ചെയ്യാനുള്ള ഒരു ആഹ്വാനമാണ് മുകുന്ദൻ നടത്തിയിരിക്കുന്നത്, തെറ്റാനുള്ള ചാൻസ് അമ്പത് ശതമാനത്തിൽ താഴെ മാത്രം'
mukundan writer
 • News18
 • Last Updated: June 9, 2019, 9:10 PM IST IST
 • Share this:
എഴുത്തുകാരി സുന്ദരിയെങ്കിൽ പുസ്തകം ജനശ്രദ്ധ നേടുമെന്ന എഴുത്തുകാരൻ എം.മുകുന്ദന്‍റെ പരാമർശം കൂടുതൽ ചർച്ചയാകുന്നു. പെണ്ണെഴുത്തെന്ന സിങ്കിംഗ്ഷിപ്പ് അംബാൻഡൻ ചെയ്യാനുള്ള ആഹ്വാനമാണ് മുകുന്ദൻ നടത്തിയിരിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ എ. ഹരിശങ്കർ കർത്ത പറയുന്നു. ഋതുഭേദങ്ങൾ തിരിച്ചറിഞ്ഞ് വിത്തെറിയുന്ന ജ്ഞാനിയായൊരു ഒരു കർഷകനെ പോലെയാണ് മുകുന്ദൻ. അതുകൊണ്ടുതന്നെ ഇത് തെറ്റാനുള്ള ചാൻസ് 50 ശതമാനത്തിൽ താഴെയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഹരിശങ്കർ കർത്തയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

യെമ്മുകുന്ദന്റെ ഒരു സവിശേഷത എന്ന് വെച്ചാല്‍ അയാള്‍ക്ക് ട്രെന്‍ഡുകളെ പറ്റി അഗാധമായൊരു ഉള്‍ക്കാഴ്ചയുണ്ട്. അത് കോണ്‍സ്പിറസി തിയറികളില്‍ നിന്നൊ വരണ്ട അക്കാദമിക് ചുറ്റുവട്ടങ്ങളില്‍ നിന്നൊ നുള്ളിപെറുക്കിയുണ്ടാവുന്നതല്ല. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന കുറേറ്റര്‍മാര്‍ എഴുത്തുകാര്‍ പബ്ലീഷര്‍മാര്‍ മുതല്‍ 'മുകുന്ദേട്ടന്റെ പുതിയ കഥ വായിച്ചൂട്ടൊ' എന്ന് മെയിലയക്കുന്നവര്‍ വരെയുള്ളവരെ നിരന്തരം അനാലിസിസ് ചെയ്ത് കൊണ്ടാണ് അത് സാധ്യമാകുന്നത്. അയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം, ഫ്രഞ്ച് എംബസി പോലെന്തൊ ആണെന്ന് പറഞ്ഞാല്‍ തന്നെ അതിന്റെ ഒരു സാഹചര്യം മനസിലാക്കാമല്ലൊ.

യെമ്മു ദല്‍ഹി ഒക്കെ എഴുതി വരുമ്പോള്‍ കേരളത്തിലെ ആ ആധുനികതയൊക്കെ ശുഷ്‌കമാണ്. ഖസാക്കിന്റെ ഇതിഹാസം എഴുതി തുടങ്ങുന്നത് തന്നെ പുരോഗമനകലാസാഹിത്യത്തിന്റെ പ്രോജക്ടായിട്ടാണ്. അക്കാലത്ത് ഇവരൊക്കെ ദല്‍ഹിയൊക്കെ പോയത് കൊണ്ട് അതിന്റെ പിടിയില്‍ നിന്നും രക്ഷപെട്ടു, പുതിയ ട്രെന്‍ഡുകള്‍ അറിയാന്‍ സാധിച്ചു. സോഷ്യല്‍ റിയലിസം കൊടികുത്തി വാഴുന്ന, തകഴിയേം ബഷീര്‍നേം പോലുള്ള ലജന്‍ഡറി ഡിനോസറുകള്‍ ഉലാത്തുന്ന ഒരു ഭൂമികയിലാണ് യെമ്മുവൊക്കെ വന്നിട്ട് ഹരിദ്വാരത്തില്‍ മണി മുഴക്കുകയും ഒക്കെ ചെയ്യുന്നത്. സാഹസികതയാണ്.

സംഗതി ഏറ്റു. ആധുനികത കുറെ ഓടി. പൊലിച്ചത് വിറ്റും തിന്നും കുറെ കഴിഞ്ഞപ്പഴേക്കും ഉത്തരാധുനികതയായ്. കിളി വന്ന് വിളിക്കുക തുടങ്ങിയ പുതിയ ഏര്‍പ്പാടുകള്‍ അവിടെ തുടങ്ങുന്നു. സോഷ്യല്‍ മീഡിയാന്നൊക്കെ ഇവിടെ കേള്‍ക്കുന്നേന് മുന്നെ നൃത്തം പോലുള്ള നോവലുകള്‍ വരുന്നു. പോസ്റ്റ് മസ്ജിദ് കമ്യൂണിസ്റ്റ് നൊസ്റ്റാള്‍ജിയ പോപ്പുലര്‍ ആര്‍ട്ടിലേക്ക് വരുന്നേനും മുന്നെ കേശവന്റെ വിലാപങ്ങള്‍ വരുന്നു. ദളിത് സാഹിത്യത്തിന്റെ ഡിപാര്‍ട്ടുമെന്റില്‍ പുലയപ്പാട്ട് വരുന്നു. സിറിയ കത്തിക്കയറുന്ന ഒരു ലോകത്ത് നിയൊ ഡയസ്‌പോറയുടെ സാധ്യതകള്‍ ആരാഞ്ഞ് കൊണ്ട് പ്രവാസം വരുന്നു. അങ്ങനെയങ്ങനെ... ഋതുഭേദങ്ങള്‍ തിരിച്ചറിഞ്ഞ് വിത്തെറിയുന്ന ജ്ഞാനിയായൊരു ഒരു കര്‍ഷകനെ പോലെയാണ് യെമ്മു എന്ന് ഇതില്‍ നിന്നൊക്കെ മനസിലാക്കാവുന്നതെ ഉള്ളൂ.

എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ജനശ്രദ്ധ നേടും: എം.മുകുന്ദന്‍ഇപ്പോള്‍ ലലനാമണികള്‍ ലലനാമണികളായതിനാലാണ് പലപ്പോഴും പുസ്തകം വിറ്റ് പോന്നതെന്നൊരു കാര്യം കേട്ടല്ലൊ. ഇത് വേറൊരു മട്ടിലും പറയാരുന്നു. 'മലയാളികളെ പോലൊരു കപട സദാചാര തുണ്ടു കാണി സമൂഹത്തില്‍ കൊള്ളാവുന്ന എഴുത്തുകാരികള്‍ പോലും വിറ്റ് പോകുന്നത് അവരുടെ സെക്‌സപ്പീലുള്ള ഫോട്ടോഗ്രാഫ്‌സിന്റെ സഹായത്തോടെയാവുന്നത് തെല്ലും അത്ഭുതപ്പെടുത്തുന്നില്ല.' ഇങ്ങനാരുന്നെ ഇത്ര ഇഷ്യു ഇല്ലാരുന്നു.

യെമ്മു പക്ഷേ ഒരു ഡയറക്ട് ഹിറ്റിലേക്ക് പോയിരിക്കയാണ്. അങ്ങനെയാണെങ്കില്‍ അതിന്റെ ഒരു സൂചന എന്താന്ന് വെച്ചാല്‍ പെണ്ണെഴുത്തെന്ന സംഗതി ഔട്ട് ഡേറ്റഡാവുകയാണ്. അതിന്റെ വിസിനസില്‍ ഇടിവാണ്. അന്താരാഷ്ട്രതലത്തില്‍ ഒരു റൈറ്റ് വിംഗ് ഉയര്‍പ്പ് ഉണ്ടായി വരുന്ന രാഷ്ട്രീയസാഹചര്യത്തില്‍ അങ്ങനെയൊരു മാറ്റം ഉണ്ടാവാനുള്ള അവസ്ഥയുണ്ടായാല്‍ അത് വെറും സ്വാഭാവികം മാത്രമാണ് താനും.

അങ്ങനെയെങ്കില്‍ പെണ്ണെഴുത്തെന്ന സിങ്കിംഗ് ഷിപ് അബാന്‍ഡന്‍ ചെയ്യാനുള്ള ഒരു ആഹ്വാനമാണ് യെമ്മു നടത്തിയിരിക്കുന്നത്. അയാളെ ട്രസ്റ്റ് ചെയ്യാം. വര്‍ഷങ്ങളായിട്ടുള്ള തഴക്കമാണ്. തെറ്റാനുള്ള ചാന്‍സ് അമ്പത് ശതമാനത്തില്‍ താഴെ മാത്രമാണ്. പുസ്തകമൊക്കെ വിറ്റ് പോണേ മതി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍