എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ജനശ്രദ്ധ നേടും: എം.മുകുന്ദന്‍
Last Updated:
അടുത്ത കാലത്ത് ആഘോഷിക്കപ്പെട്ട പല പുസ്തകങ്ങളും സാഹിത്യേതര കാരണങ്ങളാലാണു ശ്രദ്ധേയമായത്. ഒ.വി.വിജയന്‍ സ്ത്രീ കൂടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നോര്‍ത്തു പോകുന്നു.
പാലക്കാട്: എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലമാണിതെന്ന് സാഹിത്യകാരന്‍ എം.മുകുന്ദന്‍. അടുത്ത കാലത്ത് ആഘോഷിക്കപ്പെട്ട പല പുസ്തകങ്ങളും സാഹിത്യേതര കാരണങ്ങളാലാണു ശ്രദ്ധേയമായത്. ഒ.വി.വിജയന്‍ സ്ത്രീ കൂടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നോര്‍ത്തു പോകുന്നു. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാര്‍ ഒട്ടേറെയുണ്ടെങ്കിലും നല്ല കൃതികള്‍ ഉണ്ടാകുന്നില്ല. എന്തു വായിക്കണമെന്നും എന്തു പ്രസിദ്ധീകരിക്കണമെന്നും തീരുമാനിക്കുന്നതു പ്രസാധകരായ കോര്‍പറേറ്റുകളാണ്. ഇപ്പോഴത്തെ പല പുസ്തകങ്ങളിലും എഴുത്തുകാരനോ സമൂഹമോ പുഴയോ കാടോ ഇടിഞ്ഞു വീഴാന്‍ പോകുന്ന കുന്നുകളോ ഇല്ല.
പ്രസാധകന് അരോചകമായ ഭാഗങ്ങള്‍ എഴുത്തിലുണ്ടെങ്കില്‍ അതു പോലും വെട്ടിമാറ്റിയാണു പ്രസിദ്ധീകരിക്കുന്നത്. ചെറിയ എഴുത്തുകാര്‍, ചെറിയ കൃതികള്‍ എന്നിവയെ സംരക്ഷിക്കണം. സ്വാതന്ത്ര്യത്തെക്കുറിച്ചു പോലും എത്ര കാലം സംസാരിക്കാന്‍ കഴിയുമെന്ന ആശങ്ക നിലനില്‍ക്കുകയാണെന്നും മുകുന്ദന്‍ പറഞ്ഞു.
ചടങ്ങിൽ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്‌കാരം എഴുത്തുകാരന്‍ ടി.ഡി.രാമകൃഷ്ണന് മുകുന്ദന്‍ സമ്മാനിച്ചു. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.കാസിം അധ്യക്ഷനായിരുന്നു. അനുസ്മരണ പ്രഭാഷണം ഡോ.സി.പി.ചിത്രഭാനു നിര്‍വഹിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2019 12:00 PM IST