വന്ദേഭാരതിനെ പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്റെ മകൻ്റെ കവിത; പങ്കുവച്ച് കെ സുരേന്ദ്രന്‍
- Published by:Sarika KP
- news18-malayalam
Last Updated:
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ 'അപ്പം' പരാമര്‍ശത്തെയും രൂപേഷ് പരിഹസിക്കുന്നുണ്ട്.
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിനെ പുകഴ്ത്തി കവിതയെഴുതി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യൻ. തുടർന്ന് കവിത പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വന്ദേഭാരത് ട്രെയിനിനെ പുകഴ്ത്തിയും കെറെയില്‍ പദ്ധതിയെ വിമര്‍ശിച്ച് കൊണ്ടുമാണ് അഭിഭാഷകന്‍ കൂടിയായ രൂപേഷ് പന്ന്യന്റെ കവിത. കവിത എഴുതി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു. വന്ദേ ഭാരത്. വരട്ടെ ഭാരത് എന്ന പേരിലാണ് കവിത. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ‘അപ്പം’ പരാമര്‍ശത്തെയും രൂപേഷ് പരിഹസിക്കുന്നുണ്ട്.
കവിതയുടെ പൂര്‍ണ്ണരൂപം:
‘വന്ദേ ഭാരത് ‘ നോട്
‘വരണ്ടേ ഭാരത് ‘ എന്നു പറയാതെ
‘വരട്ടെ ഭാരത് ‘ എന്നു പറയാത്തവർ മലയാളികളല്ല….
വന്ദേ ഭാരതിന്
മോദി
കൊടിയുയർത്തിയാലും…
ഇടതുപക്ഷം വെടിയുതിർത്താലും…
വലതുപക്ഷം വാതോരാതെ
സംസാരിച്ചാലും…
പാളത്തിലൂടെ ഓടുന്ന
മോടിയുള്ള വണ്ടിയിൽ
advertisement
പോയി
അപ്പം വിൽക്കാനും
തെക്ക് വടക്കോടാനുമായി
ടിക്കറ്റടുക്കുന്നവരുടെ മനസ്സിൽ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല …
കെ. റെയിൽ
കേരളത്തെ
കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നിൽക്കുമ്പോൾ…
വെട്ടാതെ തട്ടാതെ
തൊട്ടു നോവിക്കാതെ
വെയിലത്തും മഴയത്തും
ചീറിയോടാനായി
ട്രാക്കിലാകുന്ന
വന്ദേ ഭാരതി നെ നോക്കി
വരേണ്ട ഭാരത്
എന്നു പാടാതെ
വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിൻ്റെ ഈണം
യേശുദാസിൻ്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ ….
ശ്രുതി തെറ്റുന്ന പാട്ട്
advertisement
പാളം തെറ്റിയ
തീവണ്ടി പോലെയാണ് ….
പാളം തെറ്റാതെ ഓടാനായി
വന്ദേ ഭാരത്
കുതിച്ചു നിൽക്കുമ്പോൾ
കിതച്ചു കൊണ്ടോടി
ആ കുതിപ്പിൻ്റെ
ചങ്ങല വലിക്കരുത് …
അങ്ങിനെ വലിക്കുന്ന
ചങ്ങലയിൽ കുരുങ്ങി നിൽക്കുക
മോദിയല്ല…..
വലിക്കുന്നവർ തന്നെയാകും …
വൈകി വന്ന
വന്ദേ ഭാരതിനെ
വരാനെന്തെ വൈകി
എന്ന പരിഭവത്തോടെ…
വാരിയെടുത്ത്
വീട്ടുകാരനാക്കുമ്പോഴെ…
അത്യാവശ്യത്തിന്
ചീറി പായാനായി
വീട്ടിലൊരു
‘ഉസൈൻ ബോൾട്ട് ‘
കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ ..
advertisement
….വന്ദേ ഭാരത്…
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 17, 2023 9:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വന്ദേഭാരതിനെ പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്റെ മകൻ്റെ കവിത; പങ്കുവച്ച് കെ സുരേന്ദ്രന്‍