'പൊരുതുന്ന കന്യാസ്ത്രീമാർക്കായി' ഇന്ന് എസ് ഒ എസ് ഐക്യദാർഢ്യ ദിനാചരണം
Last Updated:
കോട്ടയം എസ് ഒ എസ് ഐക്യദാർഢ്യസമിതി എറണാകുളം എസ് ഒ എസുമായി ചേർന്നാണ് കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ഉച്ചയ്ക്ക് രണ്ടുമണി മുതൽ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു. സേവ് ഔർ സിസ്റ്റേഴ്സ് (എസ് ഒ എസ്) സംഘടനയുടെ നേതൃത്വത്തിൽ ഇന്ന് കോട്ടയത്ത് ഐക്യദാർഢ്യ സമ്മേളനവും കൺവെൻഷനും സംഘടിപ്പിച്ചിരിക്കുകയാണ്. കോട്ടയം എസ് ഒ എസ് ഐക്യദാർഢ്യസമിതി എറണാകുളം എസ് ഒ എസുമായി ചേർന്നാണ് കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ഉച്ചയ്ക്ക് രണ്ടുമണി മുതൽ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
പ്രധാനമായും മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവെൻഷൻ. കുറവിലങ്ങാട്ടെ സെന്‍റ് ഫ്രാൻസിസ് മിഷൻ ഹോമിൽ നിന്നും പരാതിക്കാരിയെയും സാക്ഷികളെയും സ്ഥലം മാറ്റുന്നതിനായി സഭ നടത്തുന്ന എല്ലാ നടപടികളും ഉടൻ റദ്ദു ചെയ്യുക, ആരോപണവിധേയനായ വ്യക്തിയുടെ ബിഷപ്പ് സ്ഥാനം കത്തോലിക്ക സഭ അടിയന്തിരമായി റദ്ദു ചെയ്യുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
മേൽപ്പറഞ്ഞ ആവശ്യങ്ങൾക്ക് അനുകൂലമായ തീരുമാനമുണ്ടാകാത്ത പക്ഷം എസ് ഒ എസ് സംസ്ഥാന വ്യാപകമായി പുതിയ സമരമുഖങ്ങൾ തുറക്കുമെന്നും വാർത്താക്കുറിപ്പിൽ എസ് ഒ എസ് വ്യക്തമാക്കുന്നു. നീതിക്കുവേണ്ടി സമരം ചെയ്ത കന്യാസ്ത്രീകൾക്ക് ഒപ്പം നിൽക്കുമെന്നും കേസിന്‍റെ അവസാനം വരെ പോരാട്ടം തുടരുമെന്നും എസ് ഒ എസ് പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 09, 2019 7:58 AM IST


