'കേരളത്തിലെ മാധ്യമങ്ങൾ ചെറിയ കാര്യങ്ങളെ പർവതീകരിക്കുന്നു'; സ്പീക്കര്‍ എ.എൻ ഷംസീര്‍

Last Updated:

'ഇപ്പോൾ ഹേമ കമ്മിറ്റി ഉള്ളത് കൊണ്ട് ഒപ്പിച്ചു പോകും. കുറച്ചു കഴിയുമ്പോൾ ഹേമ കമ്മീഷൻ ഔട്ട്‌ ആകും'

കേരളത്തിലെ മാധ്യമങ്ങൾ റെയ്റ്റിംഗ് കൂട്ടാൻ വേണ്ടി പല കള്ളപ്രചരണങ്ങളും നടത്തുകയാണെന്നും ചെറിയ കാര്യങ്ങളെ പർവ്വതീകരിക്കുകയാണെന്നും സ്പീക്കര്‍ എ.എൻ ഷംസീര്‍. ഇത്തരത്തിലുള്ള മാധ്യമങ്ങളുടെ പര്‍വതീകരണം ശരിയായ രീതി അല്ലെന്ന് സ്പീക്കർ പറഞ്ഞു. വള്ളികുന്നം ഐ.കെ.എസ് സമിതി സംഘടിപ്പിച്ച വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
ഇപ്പോൾ ഹേമ കമ്മിറ്റി ഉള്ളത് കൊണ്ട് ഒപ്പിച്ചു പോകും. കുറച്ചു കഴിയുമ്പോൾ ഹേമ കമ്മീഷൻ ഔട്ട്‌ ആകും. അതിനുശേഷം പുതിയതിന്‍റെ പിറകെ പോകുമെന്നും ഷംസീര്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയ മലയാള സിനിമ മേഖലയിൽ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മാധ്യമങ്ങളെ വിമര്‍ശിച്ച് സ്പീക്കര്‍ രംഗത്തെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിലെ മാധ്യമങ്ങൾ ചെറിയ കാര്യങ്ങളെ പർവതീകരിക്കുന്നു'; സ്പീക്കര്‍ എ.എൻ ഷംസീര്‍
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement