advertisement

മാറ്റത്തിനൊരുങ്ങി വടകര; കിഫ്ബി പദ്ധതികൾ വേഗത്തിലാക്കാൻ അവലോകന യോഗം

Last Updated:

2023ല്‍ കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ച മത്സ്യമാര്‍ക്കറ്റിൻ്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും.

KIIFB Project Meeting 
KIIFB Project Meeting 
വടകര മണ്ഡലത്തിലെ കിഫ്ബി പദ്ധതി പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ തീരുമാനമായതായി കെ.കെ. രമ എംഎല്‍എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കിഫ്ബി സി.ഇ.ഒ. ഡോ. കെ എം എബ്രഹാം പങ്കെടുത്ത അവലോകന യോഗത്തിലാണ് തീരുമാനം. പ്രധാന പദ്ധതികളായ റവന്യൂ ടവര്‍, മത്സ്യമാര്‍ക്കറ്റ്, താഴെ അങ്ങാടി ഹെറിറ്റേജ് എന്നിവയുടെ അവലോകനമാണ് നടന്നത്.
വടകര റവന്യൂ ടവര്‍ ടെണ്ടര്‍ നെഗോസിയേഷന്‍ പൂര്‍ത്തിയാക്കി 13ന് മുമ്പ് കരാര്‍ ഒപ്പുവെക്കാന്‍ യോഗം തീരുമാനിച്ചു. 2023ല്‍ കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ച മത്സ്യമാര്‍ക്കറ്റിൻ്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. തിരുത്തലുകള്‍ വരുത്തി ഡി.പി.ആര്‍. സമര്‍പ്പിക്കാനും ഫെബ്രുവരി 15നകം കിഫ്ബിയുടെ അംഗീകാരം നല്‍കാനും 18നകം തദ്ദേശസ്ഥാപനങ്ങളുടെ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സാങ്കേതികാനുമതി നല്‍കാനും തീരുമാനിച്ചു. സാങ്കേതികാനുമതി ലഭിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. താഴെയങ്ങാടി ഹെറിറ്റേജ് പ്രോജക്ടിൻ്റെ ഭാഗമായ പ്രവൃത്തിയോടൊപ്പം റോഡ് നിര്‍മാണവും ഉള്‍പ്പെടുത്തി എത്രയും വേഗം പൂര്‍ത്തിയാക്കാനും തീരുമാനിച്ചതായി എം.എല്‍.എ. കെ കെ രമ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
മാറ്റത്തിനൊരുങ്ങി വടകര; കിഫ്ബി പദ്ധതികൾ വേഗത്തിലാക്കാൻ അവലോകന യോഗം
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement