Lionel Messi യോഗമില്ല; മെസി കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍
- Published by:ASHLI
- news18-malayalam
Last Updated:
ഈ ഒക്ടോബറില്‍ മെസിയെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു നടത്തിയിരുന്നത്
ഫുഡ്ബോൾ ആരാധകരിൽ നിരാശപടർത്തി ലിയോണല്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ഈ ഒക്ടോബറില്‍ മെസിയെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു നടത്തിയിരുന്നത്.
എന്നാല്‍ ഒക്ടോബറില്‍ എത്താന്‍ സാധിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഒക്ടോബറില്‍ എത്താന്‍ സാധിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഒക്ടോബറില്‍ മാത്രമെ എത്തിക്കാന്‍ കഴിയൂവെന്ന് സ്‌പോണ്‍സര്‍മാരും സ്ഥിരീകരിച്ചതോടെ ഇതിഹാസ താരം എത്തില്ലെന്ന് ഉറപ്പായി. അതേസമയം, മെസി ഡിസംബറില്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഈ വര്‍ഷം ഒക്ടോബറില്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റൈന്‍ ഫുട്ബോള്‍ ടീം കേരളത്തില്‍ പന്തുതട്ടാനെത്തും എന്നായിരുന്നു നേരത്തെ മന്ത്രിയുടെ പ്രഖ്യാപനം.
ഡിസംബറില്‍ മെസിയുടെ ഇന്ത്യയിലെത്തുന്നത് മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി നഗരങ്ങളില്‍ ഫുട്‌ബോള്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് വേണ്ടിയെന്നാണ് പുതിയ റിപ്പോർട്ട്.
advertisement
വാംഖഡെ സ്റ്റേഡിയം, ഈഡന്‍ ഗാര്‍ഡന്‍സ്, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്നിവിടങ്ങളില്‍ മെസി സന്ദര്‍ശന നടത്തിയേക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ മെസി പങ്കെടുക്കാന്‍ സാധ്യതയുണ്ട്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, എംഎസ് ധോണി തുടങ്ങിയ ഇതിഹാസ താരങ്ങള്‍ ഈ മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 04, 2025 4:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Lionel Messi യോഗമില്ല; മെസി കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍