വനിതാമതിൽ ദിനത്തിൽ സഭാമതിൽ തകർത്ത് സിസ്റ്റർ ലൂസി കളപ്പുര

Last Updated:
കൊച്ചി: വനിതാമതിൽ ദിനത്തിൽ സഭയുടെ മതിൽ തകർത്ത് സിസ്റ്റർ ലൂസി കളപ്പുര. സഭാവസ്ത്രത്തിനു പകരം ചുരിദാർ ധരിച്ചുനിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് സിസ്റ്റർ ലൂസി കളപ്പുര തന്‍റെ നിലപാട് ഒന്നുകൂടെ വ്യക്തമാക്കിയത്. കത്തോലിക്കാസഭയിലെ പുരോഹിതര്‍ക്ക് തിരുവസ്ത്രമില്ലാതെ എവിടെയും സഞ്ചരിക്കാമെങ്കില്‍ കന്യാസ്ത്രീകള്‍ക്കും ആകാമെന്ന് സിസ്റ്റര്‍ പോസ്റ്റിൽ പറയുന്നു. പോസ്റ്റിൽ വനിതാമതിലിനും സിസ്റ്റർ പിന്തുണ അറിയിക്കുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും അത് പിന്നീടാകാമെന്നും സിസ്റ്റർ പോസ്റ്റിൽ വ്യക്തമാക്കുന്നു. വനിതാമതിലിനും സിസ്റ്റർ പിന്തുണ അറിയിച്ചിട്ടുണ്ട്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തില്‍ പിന്തുണയുമായി സിസ്റ്റര്‍ ലൂസി എത്തിയിരുന്നു. ഇവരെ സഭയില്‍ നിന്നും വിലക്കിയതിന് എതിരെ ചില വിശ്വാസികള്‍ തന്നെ രംഗത്ത് വരികയും നടപടി പിന്നാട് പിന്‍വലിപ്പിക്കുകയുമായിരുന്നു.
സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,
പുതുവർഷാശംസകൾ ഏവർക്കും നേരുന്നു.കേരളത്തിൽ ഇന്നുയരുന്ന വനിതാമതിൽ
രാഷ്ട്രീയ മത വർഗ്ഗ വ്യത്യാസങ്ങൾക്ക് അതീതമായി സ്ത്രീ ശാക്തീകരണം മാത്രമാണ് ലക്ഷ്യമെന്കിൽ എന്റെ എല്ലാവിധ ആശംസകളും .ഞാനൊരുയാത്രയിലാണ്.സൗകര്യത്തിനായി സാധാരണ ഭാരതവേഷം ധരിച്ചിരിക്കുന്നു.ഇതുകണ്ട് പുരോഹിതന്മാർ ആരും നെറ്റിചുളിക്കുകയോ ചന്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയും വേണ്ട.അച്ചായന്മാരും !!!!അൾത്താരയിൽ കുർബാന അർപ്പിച്ച ശേഷം എന്തു വേഷവും സമയത്തും അസമയത്തും വൈദീകർക്കാകാം.എന്നാൽ അൾത്താരയിൽ പൂക്കൾ വക്കുകയും അടിച്ചുവാരുകയും തുണിയലക്കുകയും ചെയ്യുന്ന കന്യാസ്ത്രീകൾക്ക് എല്ലാം നിഷിദ്ധം...!! വിദേശസന്യാസിനികൾ ഭാരതത്തിൽ വന്ന് കാലാവസ്ഥക്ക് അനുയോജ്യമായ സാരി കളർ,ഒറ്റകളർ,ചുരിദാർ ഒക്കെ ധരിച്ച് സന്യാസം തുടരുന്നു. എന്നാൽ കേരളകന്യാസ്ത്രീകൾ വിദേശവസ്ത്രവും ഇട്ട് നടക്കുന്നു. കൂടുതൽ സംസാരിക്കാനുണ്ട്. പിന്നീടാകാം.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വനിതാമതിൽ ദിനത്തിൽ സഭാമതിൽ തകർത്ത് സിസ്റ്റർ ലൂസി കളപ്പുര
Next Article
advertisement
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
  • വയോധികരായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ 10-15% വരെ കുറയ്ക്കും

  • കുറച്ച തുക നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

  • ഇന്ത്യയിൽ സമാന നിയമം നിലവിലുള്ളത് ആസാമിൽ മാത്രമാണ്, തെലങ്കാന രണ്ടാമത്തെ സംസ്ഥാനം ആകും

View All
advertisement