• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sreekanth Vettiyar | 'സത്യമെന്തെന്ന് ആർക്കുമറിയില്ല'; Me Too ആരോപണത്തിൽ പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാർ

Sreekanth Vettiyar | 'സത്യമെന്തെന്ന് ആർക്കുമറിയില്ല'; Me Too ആരോപണത്തിൽ പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാർ

സത്യമെന്തെന്ന് ഒരാൾക്ക് പോലുമറിയില്ലെന്നും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് തന്റെ ഭാഗം പറഞ്ഞാൽ ആരാണ് വിശ്വാസത്തിലെടുക്കുകയെന്നും ശ്രീകാന്ത് ചോദിക്കുന്നു.

ശ്രീകാന്ത് വെട്ടിയാർ

ശ്രീകാന്ത് വെട്ടിയാർ

  • Share this:
    തനിക്കെതിരായ ബലാത്സംഗ കേസിൽ (Rape Case) പ്രതികരണവുമായി വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ (Sreekanth Vettiyar). ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രീകാന്ത് പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു പെൺകുട്ടി തനിക്കെതിരെ കുറ്റമാരോപിച്ചത് മാത്രമാണ് എല്ലാവർക്കും അറിയുന്നത്. അതേറ്റെടുത്ത് മാധ്യമങ്ങൾ ആഘോഷമാക്കിയെന്നും എന്നാൽ സത്യമെന്തെന്ന് ഒരാൾക്ക് പോലുമറിയില്ലെന്നും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് തന്റെ ഭാഗം പറഞ്ഞാൽ ആരാണ് വിശ്വാസത്തിലെടുക്കുകയെന്നും ശ്രീകാന്ത് ചോദിക്കുന്നു.

    നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോകുമെന്നും പറഞ്ഞ ശ്രീകാന്ത്, കേസിൽ നിന്നും ഊരിപ്പോരാനുള്ള പിടിപാടോ സാമ്പത്തിക ശേഷിയോ എതിർകക്ഷിക്ക് കിട്ടുന്ന പിന്തുണയോ തനിക്കില്ലെന്നും ആയതിനാൽ താൻ കേസ് അട്ടിമറിക്കുമെന്ന ചിന്ത വേണ്ടെന്നും ശ്രീകാന്ത് വെട്ടിയാർ കുറിപ്പിലൂടെ വ്യക്തമാക്കി.

    ശ്രീകാന്ത് വെട്ടിയാറുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

    'പെൺകുട്ടി എന്റെ പേരിൽ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങൾ ആഘോഷവുമാക്കി.
    സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാൽ ആരാണ് വിശ്വാസത്തിലെടുക്കുക..
    അതുകൊണ്ട് എനിക്കുമേൽ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങൾ അറിയും. ഏതെങ്കിലും വിധേന കേസിൽ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിർ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോർട്ടും എനിക്കില്ല. അതിനാൽ ഞാൻ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട
    നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാൻ സംസാരിക്കാം..
    ആൾക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടർന്നുകൊള്ളുക. കമന്റ് ബോക്സ്‌ ഓഫ്‌ ചെയ്തിടില്ല. ഓരോരുത്തർക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക..'

    KSRTC | കമിതാക്കളുടെ പെരുമാറ്റം അതിരുവിട്ടു; കെഎസ്ആർടിസി ബസ് പൊലീസ് സ്റ്റേഷനിലെത്തി

    കൊല്ലം: കോളേജ് വിദ്യാർഥികളുടെ പെരുമാറ്റം അതിരുവിട്ടതോടെ കെ എസ് ആർ ടി സി (KSRTC) ബസ് പൊലീസ് സ്റ്റേഷനിലേക്ക് (Kerala Police) വിട്ടു. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസിലാണ് തിരുവനന്തപുരം സ്വദേശികളായ വിദ്യാർഥിയും വിദ്യാർഥിനിയും കയറിയത്. ഇവർ ഒരു സീറ്റിൽ ഇരിക്കുകയും മറ്റു യാത്രക്കാർക്ക് അലോസരമുണ്ടാക്കുംവിധം പെരുമാറുകയും ചെയ്തു. ഇവരുടെ പ്രണയസല്ലാപവും മറ്റും അതിരുകടന്നതോടെ യാത്രക്കാർ വിവരം കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേക്കുറിച്ച് സംസാരിക്കാനെത്തിയ വനിതാ കണ്ടക്ടറോടും ഇരുവരും അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. വനിതാ കണ്ടക്ടർക്കെതിരെ കെ എസ് ആർ ടി സി എം.ഡിക്ക് ഇ മെയിൽ അയച്ചതായും കൂട്ടത്തിലുണ്ടായിരുന്ന ആൺ വിദ്യാർഥി ആക്രോശിച്ചു.
    Published by:Naveen
    First published: