Oommen Chandy | സംസ്ഥാനത്ത് ഇന്ന് ബാങ്കുകൾ ഉൾപ്പെടെ പൊതുഅവധി; 2 ദിവസത്തെ ദുഃഖാചരണം
- Published by:Sarika KP
- news18-malayalam
Last Updated:
രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു . ബാങ്കുകൾക്കും അവധി ബാധകമാണ് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പൊതുഅവധി ആയതിനാൽ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. സാങ്കേതിക സർവകലാശാല ഇന്ന് നടത്തുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.
ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. എന്നാൽ ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.
സംസ്കൃത സർവ്വകലാശാല: പരീക്ഷകള്‍ മാറ്റിവച്ചു
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഇന്ന് (ജൂലൈ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സർവ്വകലാശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
advertisement
ഭൗതിക ശരീരം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. രാഹുൽ ഗാന്ധി, സോണിയാഗാന്ധി തുടങ്ങിയ ഉന്നത കോൺഗ്രസ് നേതാക്കൾ ഉടൻ എത്തും. സംസ്ക്കാരം പുതുപ്പള്ളിയിൽ. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു.
veteran congress leader and former Kerala chief minister Oommen Chandy (79) passes away on July 18 2023. Two day state mourning declared along with a holiday for all government institions educational institutions and banks on Tuesday.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
July 18, 2023 7:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Oommen Chandy | സംസ്ഥാനത്ത് ഇന്ന് ബാങ്കുകൾ ഉൾപ്പെടെ പൊതുഅവധി; 2 ദിവസത്തെ ദുഃഖാചരണം