കിഫ്ബി വിവാദം; ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ധനവകുപ്പ് നിർദ്ദേശത്തെ തുടർന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസാണ് സുപ്രീംകോടതി അഭിഭാഷകനിൽ നിന്നും നിയമോപദേശം തേടിയത്.
തിരുവനന്തപുരം: സി.എ.ജി കിഫ്ബിക്കെതിരെ നൽകിയ റിപ്പോർട്ടിനെ നിയമപരമായി നേരിടാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സുപ്രീം കോടതിയിലെ മുതർന്ന അഭിഭാഷകനായ ഫാലി എസ്.നരിമാനിൽ നിന്നും നിയമോപദേശം തേടി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിനെ സംബന്ധിച്ചാണ് നരിമാന്റെ നിയമോപദേശം തേടിയത്.
കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി റിട്ട് ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതു സംബന്ധിച്ചാണ് നിയമോപദേശം തേടിയിരിക്കുന്നത്. കിഫ്ബിയിലൂടെ വിദേശ രാജ്യങ്ങളില്‍നിന്ന് ധനസമാഹരണം നടത്തുന്നത് സംബന്ധിച്ചും നിയമപ്രശ്നങ്ങളുയർന്നിട്ടുണ്ട്. ഇക്കാര്യത്തിലും നിയമോപദേശം തേടിയെന്നാണ് വിവരം.
ധനവകുപ്പ് നിർദ്ദേശത്തെ തുടർന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസാണ് സുപ്രീംകോടതി അഭിഭാഷകനിൽ നിന്നും നിയമോപദേശം തേടിയത്. ഇതിന്റെ ഭാഗമായി കേസ് ഫയൽ അഭിഭാഷകന് കൈമാറിയിട്ടുണ്ട്.
advertisement
കരടു റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ സര്‍ക്കാരിന് വിശദീകരണത്തിന് അവസരം നല്‍കാതെ അന്തിമ റിപ്പോര്‍ട്ടില്‍ സിഎജി ഉള്‍പ്പെടുത്തിയത് തെറ്റാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് സാധാരണഗതിയിലുള്ള റിപ്പോര്‍ട്ടായി കാണാന്‍ സാധിക്കില്ലെന്നുമാണ് സർക്കാർ വാദം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 21, 2020 4:22 PM IST