'കേരളത്തിൽ തെരുവുനായ്ക്കൾ അപകടത്തിൽ; കൂട്ടക്കൊല അവസാനിപ്പിക്കണം': കെഎൽ രാഹുലും ശിഖാർ ധവാനും
- Published by:Anuraj GR
- news18-malayalam
Last Updated:
തെരുവുനായ്ക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയ കെഎൽ രാഹുലിനെയും ശിഖാർ ധവാനെയും അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്
ന്യൂഡൽഹി: തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നുവെന്ന ആരോപണവുമായി ഇന്ത്യൻ ദേശീയ ക്രിക്കറ്റ് താരങ്ങളായ കെ എൽ രാഹുലും ശിഖർ ധവാനും. കേരളത്തിൽ തെരുവ്നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും രാഹുൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആവശ്യപ്പെട്ടു. തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വി.ഒ.എസ്.ഡി എന്ന സംഘടനയുടെ പോസ്റ്റര്‍ പങ്കുവെച്ചാണ് കെ എൽ രാഹുൽ കേരളത്തിനെതിരെ രംഗത്തെത്തിയത്. കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നത് ഭയാനകമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഇന്ത്യൻ ഓപ്പണർ കൂടിയായ ശിഖാർ ധവാൻ ആവശ്യപ്പെട്ടു.
കേരളത്തിൽ വ്യാപകമായി തെരുവ് നായക്കളെ കൊല്ലുന്നത് വീണ്ടും ആരംഭിച്ചിരിക്കുന്നുവെന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കെ എൽ രാഹുൽ പറയുന്നത്. തെരുവ് നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും തെരുവ് നായ്ക്കളെ വി.ഒ.എസ്.ഡിയുടെ നേതൃത്വത്തിൽ സംരക്ഷിക്കുമെന്നും കെ.എൽ രാഹുൽ പങ്കുവച്ച പോസ്റ്ററിൽ പറയുന്നുണ്ട്.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വി.ഒ.എസ്.ഡി. തെരുവുകളിൽ നിന്നുള്ള നായ്ക്കളെ ആജീവനാന്തം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. തെരുവ് നായ സംരക്ഷണത്തിനായുള്ള ലോകത്തെ വലിയ പദ്ധതിയാണിതെന്ന് ഇവരുടെ വെബ് സൈറ്റിൽ പറയുന്നു. ബെംഗളൂരിലെ വി.ഒ.എസ്.ഡിസാങ്ച്വറി & ഹോസ്പിറ്റലിൽ ഈ രീതിയിൽ രക്ഷപ്പെടുത്തിയ നൂറുകണക്കിന് നായ്ക്കളെ നിലവിൽ സംരക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ 30-ലധികം നഗരങ്ങളിൽ നിന്ന് റോഡ്, ട്രെയിൻ, വിമാനമാര്‍ഗ്ഗം കൊണ്ടു വന്നതാണ് ഈ തെരുവ് നായ്ക്കളെ എന്നാണ് പറയപ്പെടുന്നത്.
advertisement
അതേസമയം തെരുവുനായ്ക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയ കെഎൽ രാഹുലിനെയും ശിഖാർ ധവാനെയും അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. മലയാളി ഗ്രൂപ്പുകളിൽ ട്രോളുകൾ ഉൾപ്പടെ വരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 16, 2022 6:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിൽ തെരുവുനായ്ക്കൾ അപകടത്തിൽ; കൂട്ടക്കൊല അവസാനിപ്പിക്കണം': കെഎൽ രാഹുലും ശിഖാർ ധവാനും