തെരുവുനായകൾക്ക് ഭക്ഷണം നല്‍കുന്നതിനിടെ സീരിയൽ നടിയ്ക്ക് കടിയേറ്റു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
തെരുവുനായകൾക്ക് ഇവർ വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് ജംഗ്ഷനിൽ കൊണ്ടുവന്ന് നൽകാറുണ്ട്.
തിരുവനന്തപുരം: തെരുവുനായകൾക്ക് ഭക്ഷണം നല്‍കുന്നതിനിടയ്ക്ക് സീരിയല്‍ നടിയ്ക്ക് കടിയേറ്റു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരിവീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യെയാണ് നായ കടിച്ചത്.
തെരുവുനായകൾക്ക് ശാന്ത വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് ജംഗ്ഷനിൽ കൊണ്ടുവന്ന് നൽകാറുണ്ട്. വ്യാഴാഴ്ച ഭക്ഷണം നല്‍കുന്നതിനിടയിലാണ് ഒരു നായ കടിച്ചത്. വലതുകൈക്ക് പരിക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം സംസ്ഥാനത്ത് 170 പ്രദേശങ്ങളില്‍ ആക്രമണകാരികളായ തെരുവ് നായകള്‍ ഉണ്ടെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്.. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 170 പ്രദേശങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. നായകളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്‌സ്പോട്ട് തെരഞ്ഞെടുത്തിരിക്കുന്നത്.
advertisement
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്പോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ജില്ലയില്‍ നിന്ന് 28 പ്രദേശങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ 17 ഇടങ്ങളില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണം നൂറില്‍ കൂടുതലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 16, 2022 11:50 AM IST