കണ്ണൂരിൽ സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
പുഴയിലെ കുഴിയിൽ മുങ്ങി മരിക്കുകയായിരുന്നു കുട്ടി
കണ്ണൂർ ഇരിക്കൂറിൽ സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇരിക്കൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായ സി. മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറംഗസേബിന്റെയും റഷീദയുടെയും മകനാണ്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.
സ്കൂളിൽ മറ്റൊരു പരീക്ഷ നടക്കുന്നതുകൊണ്ട് ക്ലാസ് അവധിയായിരുന്നു. വീടിന് സമീപത്ത് ആയിപ്പുഴ ഭാഗത്താണ് മറ്റ് രണ്ട് സുഹൃത്തുകൾക്കൊപ്പം ഷാമിൽ കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ പുഴയുടെ മറുകരയുടെ കരയിലെത്തിയ ഷാമിൽ പുഴയിലെ കുഴിയിൽ മുങ്ങി മരിക്കുകയായിരുന്നു.
നാട്ടുകാർ ഉടൻതന്നെ ഷാമിലിനെ പുറത്തെടുത്ത് ഇരിക്കൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സജ്ന, സഹല, മിൻഹ എന്നിവർ ഷാമിലിന്റെ സഹോദരങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
January 29, 2025 4:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു