അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് എട്ടാംക്ലാസുകാരൻ ജീവനൊടുക്കി; മനംനൊന്ത് മാതൃ സഹോദരനും ജീവനൊടുക്കി
- Published by:Naseeba TC
- news18-malayalam
Last Updated:
വാഴമുട്ടം ഗവൺമെൻറ് എച്ച്സിലെ പത്താം ക്ലാസുകാരനാണ് സഞ്ജയ് സന്തോഷ്
തിരുവനന്തപുരം: അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി. മനംനൊന്ത് മാതൃ സഹോദരനും ജീവനൊടുക്കി. പാച്ചല്ലൂർ പാറവിള വിനോദ് ഭവനിൽ സഞ്ജയ് സന്തോഷിനെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാഴമുട്ടം ഗവൺമെൻറ് എച്ച്സിലെ പത്താം ക്ലാസുകാരനാണ് സഞ്ജയ് സന്തോഷ്.
സമീപത്ത് താമസിക്കുകയായിരുന്നു സഞ്ജയുടെ അമ്മാവൻ പാച്ചല്ലൂർ ഐരയിൽ രതീഷിനേയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചയാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. കോവളം പോലീസ് കേസെടുത്ത് മേൽ നടപടികൾ ആരംഭിച്ചു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 20, 2023 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് എട്ടാംക്ലാസുകാരൻ ജീവനൊടുക്കി; മനംനൊന്ത് മാതൃ സഹോദരനും ജീവനൊടുക്കി