കാസർഗോഡ് സ്കൂളിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിപ്പിച്ചു പാദപൂജ നടത്തി
- Published by:Nandu Krishnan
- news18-malayalam
Last Updated:
അധ്യാപകരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാദപൂജ നടത്തിയതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം
കാസർഗോഡ് വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിപ്പിച്ചു പാദപൂജ നടത്തിയത് വിവാദത്തിൽ. കാസർഗോഡ് ബന്തടുക്കയിലെ കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ വിദ്യാർഥികളെക്കൊണ്ടാണ് വിരമിച്ച അധ്യാപകരുടെ കാൽ കഴുകിച്ച് പാദ പൂജ നടത്തിയത്.
സ്കൂളിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. വിരമിച്ച മുപ്പതോളം അധ്യാപകരുടെ കാൽ കഴുകി പൂക്കളർപ്പിച്ച് പൂജ ചെയ്യിക്കുകയായിരുന്നു. അധ്യാപകരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാദപൂജ നടത്തിയതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. എന്നാൽ കുട്ടികളെക്കൊണ്ട് ഇത്തരം ചടങ്ങ് ചെയ്യിച്ചത് വിവാദമായിരിക്കുകയാണ്,
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kerala
First Published :
July 11, 2025 8:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് സ്കൂളിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിപ്പിച്ചു പാദപൂജ നടത്തി