'മാരിയമ്മാ' പാട്ടിന് എസ്ഐയുടെ നൃത്തം; ഒടുവിൽ നാട്ടുകാര്‍ പിടിച്ചുമാറ്റി
- Published by:Arun krishna
- news18-malayalam
Last Updated:
ക്ഷേത്രത്തില്‍ ക്രമസമാധാന പാലനത്തിന് എത്തിയ ശാന്തൻപാറ എസ്ഐ ഷാജിയാണ് സ്പീക്കറില്‍ മുഴങ്ങിയ 'മാരിയമ്മാ' പാട്ട് കേട്ട് നൃത്തം ചെയ്തത്
ഉത്സവപറമ്പിലെ മൈക്ക് സെറ്റില്‍ മുഴങ്ങിയ ഭക്തിഗാനം കേട്ട് ഡ്യുട്ടി മറന്ന് നൃത്ത ചുവടുകളുമായി പോലീസുകാരന്‍. ഇടുക്കി പൂപ്പാറയിലാണ് സംഭവം. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു എസ്ഐയുടെ എല്ലാം മറന്നുള്ള നൃത്തം. ഉത്സവത്തില്‍ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തൻപാറ എസ്ഐ ഷാജിയും സംഘവും. ഇതിനിടെ ക്ഷേത്രത്തിലെ മൈക്ക് സെറ്റില്‍ നിന്ന് ‘മാരിയമ്മ കാളിയമ്മ’ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് ഐ നൃത്തം ആരംഭിച്ചു.
And the department gifted a suspension to the Santhanpara Sub Inspector soon after this video from Idukki Pooppara got viral pic.twitter.com/kwblipMkxI
— chandrakanthviswanat (@chandra_newsKer) April 6, 2023
നൃത്തം നീണ്ടു പോയതോടെ, അവസാനം നാട്ടുകാർ എസ് ഐ യെ പിടിച്ചു മാറ്റി. ക്ഷേത്രത്തില്‍ കൂടിനിന്ന ആളുകള്‍ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
Apr 06, 2023 12:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാരിയമ്മാ' പാട്ടിന് എസ്ഐയുടെ നൃത്തം; ഒടുവിൽ നാട്ടുകാര്‍ പിടിച്ചുമാറ്റി






