'പത്മജയെ ആരും ക്ഷണിച്ചതല്ല; അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്'; സുരേഷ് ഗോപി
- Published by:Sarika KP
- news18-malayalam
Last Updated:
കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി.
തൃശൂര്‍: പദ്മജയുടെ ബിജെപി പ്രവേശത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആരും ക്ഷണിച്ചു കൂട്ടി കൊണ്ടുവന്നതല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പത്മജയുടെ ആഗ്രഹം ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രനേതാക്കൾ പറഞ്ഞതിനാൽ പത്മജയുടെ വരവ് തനിക്കും സ്വീകാര്യമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കെ.മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
'ആയമ്മ അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്. ആരും വന്ന് വിളിച്ചുകൊണ്ടുപോയതല്ല. അവരുടെ ഇഷ്ടം രേഖപ്പെടുത്തി ദേശീയ നേതൃത്വം അവരെ നിരാകരിച്ചില്ല. സ്വീകരിച്ചു. അവരെ എന്റെ നേതാക്കള്‍ സ്വീകരിച്ചു എന്നുപറഞ്ഞാല്‍ എനിക്ക് സ്വീകാര്യമായിരിക്കണം. പെങ്ങള്‍ ആങ്ങള എന്നത് അവര്‍ ആദ്യം നിശ്ചയിക്കട്ടെ. കല്യാണിക്കുട്ടിയമ്മയെ വരെ ചോദ്യം ചെയ്തിട്ടില്ലേ?. അപ്പോ ആങ്ങളയും പെങ്ങളുമാണോയെന്ന് അവര്‍ തമ്മില്‍ തീരുമാനിക്കട്ടെ'- സുരേഷ് ഗോപി പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
March 13, 2024 10:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പത്മജയെ ആരും ക്ഷണിച്ചതല്ല; അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്'; സുരേഷ് ഗോപി