'പിണറായി വിജയൻ ജനങ്ങളെ പറ്റിക്കുന്നു; CAA കേരളത്തിലും നടപ്പാക്കേണ്ടി വരും'; സുരേഷ് ഗോപി
- Published by:Sarika KP
- news18-malayalam
Last Updated:
തിരഞ്ഞെടുപ്പിനല്ല രാജ്യത്തിന് ഗുണം ചെയ്യാനാണ് സിഎഎയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചു.
തൃശൂർ: കേന്ദ്ര സർക്കാര്‍ പുറത്തിറക്കിയ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിനു പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. പൗരത്വ ഭേദഗതി നിയമം (സിഎഎ) കേരളത്തിൽ നടപ്പാക്കേണ്ടി വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നടപ്പാക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎഎ നടപ്പാക്കുന്നത് ദാരിദ്ര്യ നിർമ്മാജ്ജനത്തിന്റെ ആദ്യ പടിയാണെന്നും ഇത് എന്നായാലും വരേണ്ടത് തന്നെയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ രാജ്യത്ത് മുഴുവൻ ജനതയുടെയും ആവശ്യമാണ് ദാരിദ്ര്യ നിർമ്മാജനം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിന് ഉറപ്പായും ഗുണം ചെയ്യും. എന്നാൽ തിരഞ്ഞെടുപ്പിനല്ല, രാജ്യത്തിന് ഗുണം ചെയ്യാനാണ് സിഎഎ. തിരഞ്ഞെടുപ്പിന് ഗുണമാകാനല്ല’’ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
Mar 12, 2024 7:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിണറായി വിജയൻ ജനങ്ങളെ പറ്റിക്കുന്നു; CAA കേരളത്തിലും നടപ്പാക്കേണ്ടി വരും'; സുരേഷ് ഗോപി







