'ക്രൈസ്തവർ എന്നും വോട്ട് ചെയ്യുന്ന കക്ഷികൾക്ക് ഇക്കുറി വോട്ട് ചെയ്യണമെന്ന് നിർബന്ധം പിടിക്കരുത്': മാർ റാഫേൽ തട്ടിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
മുനമ്പം സമരവേദിയിൽ സംസാരിക്കുമ്പോഴായിരുന്നു സിറോ മലബാർ സഭാധ്യക്ഷന്റെ പരാമർശം
കത്തോലിക്കാ വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്ത് സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. മുനമ്പം സമരവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓർക്കേണ്ടത് ഓർത്ത് കണക്കു ചോദിക്കാൻ വിവേകവും ബുദ്ധിയുമുള്ള ജനതയാണ് ക്രൈസ്തവർ. എന്നും വോട്ട് ചെയ്ത് പരിചയമുള്ള കക്ഷികൾക്ക് വോട്ട് ചെയ്യണമെന്ന് ഇക്കുറി നിർബന്ധം പിടിക്കരുത്. മറിച്ച് ചെയ്യാൻ അറിയാമെന്ന് തെളിയിക്കണമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 10, 2024 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ക്രൈസ്തവർ എന്നും വോട്ട് ചെയ്യുന്ന കക്ഷികൾക്ക് ഇക്കുറി വോട്ട് ചെയ്യണമെന്ന് നിർബന്ധം പിടിക്കരുത്': മാർ റാഫേൽ തട്ടിൽ