advertisement

'എറണാകുളം കളക്ടറുടെ സ്വകാര്യ ജീവിതം കൂട്ടിക്കുഴച്ചുള്ള വിമർശനം അതിരുകടന്നത്'; SYS നേതാവ്

Last Updated:

സ്കൂൾ അവധി പ്രഖ്യാപനം വൈകിയതും അവരുടെ സ്വകാര്യജീവിതവും കൂട്ടികുഴച്ചുള്ള വിമർശനങ്ങൾ അതിരുകടന്നതാണെന്ന് മുഹമ്മദലി കിനലൂർ.

കൊച്ചി: അവധി പ്രഖ്യാപനം വൈകിയതിനെതിരെ എറണാകുളം കളക്ടർ ഡോ. രേണു രാജു രൂക്ഷ വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ചിലത് അതിരുകടക്കുകയും ചെയ്തു. കുട്ടികൾ സ്കൂളിലെത്തിയ ശേഷം അവധി പ്രഖ്യാപിച്ചതായിരുന്നു കളക്ടറിനെതിരെ വിമർശനം ഉയർന്നതിന്റെ കാരണം. എന്നാൽ വിമർശനം അതിരുകടന്നുവെന്ന് എസ് വൈഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയഗം മുഹമ്മദലി കിനലൂർ.
സ്കൂൾ അവധി പ്രഖ്യാപനം വൈകിയതും അവരുടെ സ്വകാര്യജീവിതവും കൂട്ടികുഴച്ചുള്ള വിമർശനങ്ങൾ അതിരുകടന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിമർശനങ്ങൾ സ്ത്രീവിരുദ്ധവും അമാന്യവുമാണെന്ന് മുഹമ്മദലി കിനലൂർ പറഞ്ഞു.ജീവിതപങ്കാളി ശ്രീറാം വെങ്കിട്ടരാമൻ ആണെന്നത് അവരെ വിമർശിക്കാനുള്ള കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
എറണാകുളം ജില്ലയിലെ സ്കൂൾ അവധിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കളക്ടർക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. അതിൽ പലതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും അമാന്യവും ആണെന്ന് പറയാതെ വയ്യ. ശ്രീരാം വെങ്കിട്ടരാമനുമായി ബന്ധപ്പെടുത്തിയും ചിലർ വിമർശിക്കുന്നത് കണ്ടു. എറണാകുളം കളക്ടറുടെ ഭർത്താവ് ആണ് ശ്രീരാം. എന്ന് കരുതി ശ്രീരാമിനോടുള്ള ദ്വേഷം രേണുകരാജ്നെതിരെ പ്രയോഗിക്കുന്നത് ശരിയല്ല. അവർ ബഷീർ കേസിൽ ഏതെങ്കിലും നിലക്ക് പങ്കാളി അല്ല.
advertisement
കുറ്റകൃത്യത്തിലോ തെളിവ് നശിപ്പിച്ചതിലോ അവർ കുറ്റാരോപിതയല്ല. അവരുടെ ജീവിതപങ്കാളി ശ്രീരാം ആണെന്നത് അവരെ വിമർശിക്കാനുള്ള കാരണവുമല്ല. ആരെ ജീവിതപങ്കാളി ആക്കണം എന്നത് അവരുടെ തിരഞ്ഞെടുപ്പാണ്. അതിൽ മറ്റൊരാൾക്കും ഇടപെടാൻ അവകാശം ഇല്ല. സ്കൂൾ അവധി പ്രഖ്യാപനം വൈകിയതും അവരുടെ സ്വകാര്യജീവിതവും കൂട്ടികുഴച്ചുള്ള വിമർശങ്ങൾ അതിരുകടന്നതാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എറണാകുളം കളക്ടറുടെ സ്വകാര്യ ജീവിതം കൂട്ടിക്കുഴച്ചുള്ള വിമർശനം അതിരുകടന്നത്'; SYS നേതാവ്
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement