3500 കോടി രൂപയുടെ നിക്ഷേപം; കിറ്റക്‌സ് ഗ്രൂപ്പ് ചർച്ചയ്ക്കായി തെലങ്കാനയിലേക്ക്; സർക്കാർ പ്രത്യേക വിമാനമയച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ തെലങ്കാന വ്യവസായ മന്ത്രി ടി കെ രാമറാവു കിറ്റക്സ് എം ഡി സാബു എം ജേക്കബിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.
കൊച്ചി: തെലങ്കാന സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റക്‌സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം നാളെ ഹൈദരാബാദിലെത്തും. തെലങ്കാന സർക്കാർ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റക്‌സ് സംഘം കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. ഇതിനായി തെലങ്കാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കൊച്ചിയിലെത്തും.
3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ തെലങ്കാന വ്യവസായ മന്ത്രി ടി കെ രാമറാവു കിറ്റക്സ് എം ഡി സാബു എം ജേക്കബിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ട് കത്ത് നൽകിയത്. പദ്ധതി നടപ്പാക്കിയാൽ നിക്ഷേപത്തിന് സബ്സിഡി അടക്കം വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ചർച്ചകൾക്കായി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം തെലങ്കാന യിലേക്ക് തിരിക്കുന്നത്.
advertisement
ഡയറക്ടർമാരായ ബെന്നി ജോസഫ്, കെ എൽ വി നാരായണൻ, വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് ഹർകിഷൻ സിംഗ് സോധി, സി എഫ് ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരും സംഘത്തിലുണ്ടാകും. തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുമായി കിറ്റക്സ് പ്രതിനിധികൾ ചർച്ച നടത്തും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചകളിൽ പങ്കാളിയാകും.
തമിഴ്നാട്, ഗുജറാത്ത്, കർണാടക ഉൾപ്പെടെ 9 സംസ്ഥാനങ്ങളാണ് ഇതുവരെ നിക്ഷേപം നടത്താൻ കിറ്റക്സ് ഗ്രൂപ്പിനെ സമീപിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി വരുംദിവസങ്ങളിൽ ചർച്ച നടത്തും. ഇതിന് ശേഷമാകും ഏത് സംസ്ഥാനത്ത് നിക്ഷേപം നടത്തണമെന്ന് സംബന്ധിച്ച് കിറ്റക്സ് ഗ്രൂപ്പ് അന്തിമ തീരുമാനം എടുക്കുക. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനത്താണ് തെലങ്കാന.
advertisement
തെലങ്കാന സർക്കാരുമായുള്ള ചർച്ചയിൽ വലിയ പ്രതീക്ഷയാണുള്ളതെന്ന് കിറ്റക്സ് എം എം ഡി സാബു ജേക്കബ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾ തുടരുമെന്നും സാബു എം ജേക്കബ് പറഞ്ഞു. തുടർച്ചയായ പരിശോധനകളുടെ പശ്ചാത്തലത്തിലായിരുന്നു കേരളത്തിൽ നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതി ഇവിടെ നടത്തേണ്ടത് ഇല്ലെന്ന് കിറ്റക്സ് തീരുമാനിച്ചത്. കിറ്റക്സ് വിഷയം ചർച്ചചെയ്യാൻ വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല ചർച്ച നടത്തിയിരുന്നു. എന്നാൽ ഇതിനുശേഷവും പ്രശ്നപരിഹാരം ഉണ്ടായിരുന്നില്ല
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 08, 2021 4:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
3500 കോടി രൂപയുടെ നിക്ഷേപം; കിറ്റക്‌സ് ഗ്രൂപ്പ് ചർച്ചയ്ക്കായി തെലങ്കാനയിലേക്ക്; സർക്കാർ പ്രത്യേക വിമാനമയച്ചു