കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ‌ പത്തോളം പേർക്ക് നായയുടെ കടിയേറ്റു; നായ ചത്തനിലയിൽ

Last Updated:

ശാന്ത സ്വഭാവത്തോടെ നട‌ന്നു വന്ന നായയെ ആരും ശ്രദ്ധിക്കാത്തതും കൂ‌ടുതൽ പേർക്ക് കടിയേൽക്കാൻ കാരണമായി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പത്തോളം പേർക്ക് നായയുടെ കടിയേറ്റു. സ്റ്റേഷൻ പ്ലാറ്റ്ഫോം, പാർക്കിങ് ഏരിയ, പടിഞ്ഞാറേ കവാടം എന്നിവിടങ്ങളിൽ നിന്നാണു യാത്രക്കാർക്ക് കടിയേറ്റത്. ‌പിന്നീട്, തെരുവു നായകൾ തമ്മിലുള്ള കടികൂടലിനിടെ അക്രമകാരിയായ നായ ചത്തു.
ഇന്നു രാവിലെ 9 ന് റെയിൽവേ സ്റ്റേഷനിൽ ശുചീകരണ തൊഴിൽ ചെയ്യുന്ന സ്ത്രീയ്ക്കാണ് ആദ്യം കടിയേറ്റത്. തുടർന്ന് പാസഞ്ചർ ട്രെയിനിൽ പയ്യന്നൂരിൽ നിന്നു വന്ന യുവാവായ യാത്രക്കാരനെ ക‌ടിച്ചു. യാത്രക്കാരും റെയിൽവേ സ്റ്റേഷൻ ജീവനക്കാരും നായയെ ഓടിച്ചതിനെ തുട‌‌ർന്ന് പിന്നീട് നായയെ കണ്ടില്ല.
ഉച്ചയോടെ വീണ്ടും റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറേ കവാടം പാർക്കിങ് സ്ഥലത്തെത്തിയ നായ മുന്നിൽ കണ്ടവരെയൊക്കെ കടിക്കുകയായിരുന്നു. ഇത്തരത്തിൽ 10 പേരെ നായ കടിച്ചു. പരാക്രമമോ, പരക്കം പാച്ചിലോ കാണിക്കാത്ത നായ നടക്കുന്നതിനിടയിലാണ് പലരെയും കടിച്ചത്.
advertisement
മിക്കപ്പോഴും ശാന്ത സ്വഭാവത്തോടെ നട‌ന്നു വന്ന നായയെ ആരും ശ്രദ്ധിക്കാത്തതും കൂ‌ടുതൽ പേർക്ക് കടിയേൽക്കാൻ കാരണമായി. കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ‌ പത്തോളം പേർക്ക് നായയുടെ കടിയേറ്റു; നായ ചത്തനിലയിൽ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement