Local Body Elections 2020 | യുഡിഎഫ് സ്ഥാനാർത്ഥിയോട് വാടക വീട് ഒഴിയാൻ സിപിഎം നേതാവ് ആവശ്യപ്പെട്ടതായി പരാതി; കെട്ടിച്ചമച്ചതെന്ന് സിപിഎം

Last Updated:

സാഹചര്യം മുതലെടുത്ത് സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നതെന്നും ജയൻ കുറ്റപ്പെടുത്തി.

കണ്ണൂർ: കണ്ണൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയോട് സി പി എം നേതാവ് വാടക വീടൊഴിയാൻ ആവശ്യപ്പെട്ടെന്ന് ആരോപണം. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന വീട്ടുടമസ്ഥൻ വ്യക്തമാക്കി.
പട്ടുവം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ മുറിയാത്തോടെ യു ഡി എഫ് സ്ഥാനാർത്ഥി സ്റ്റെല്ല ഡൊമിനിക്കിനും കുടുംബത്തിനുമാണ് ദുരനുഭവം ഉണ്ടായതായി യു ഡി എഫ് ആരോപണം ഉന്നയിച്ചത്. കൂവോട് പി എച്ച് സിക്ക് സമീപം സി പി എം ലോക്കൽ സെക്രട്ടറി വി വി ജയന്‍റെ വീട്ടിലായിരുന്നു സ്റ്റെല്ലയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. സ്റ്റെല്ലാ സ്ഥാനാർത്ഥിയായി മത്സരരംഗത്ത് ഇറങ്ങിയതോടെ വീടൊഴിയാൻ ഉടമസ്ഥൻ ആവശ്യപ്പെട്ടു എന്നാണ് പരാതി.
advertisement
വാടക വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥാനാർത്ഥിക്കും കുടുംബത്തിനും മറ്റൊരു വീട് ഏർപ്പാട് ചെയ്തതായി യു ഡി എഫ് നേതൃത്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണവുമായി സ്റ്റെല്ല മുന്നോട്ടു പോവുകയാണ്.
You may also like:അന്നത്തെ കുറുമ്പിന് ഇന്നും മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; 'മന്ത്രി തമാശക്കാരി'യെന്ന് കമന്റുകൾ [NEWS]മദ്യപിച്ചെത്തിയ പൊലീസുകാരൻ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു; ചോദ്യം ചെയ്ത യുവാവിന് നേരെ വെടിയുതിർത്തു [NEWS] ഫാഷൻ ഗോൾഡ് ജ്വല്ലറി: MLAയെ അറസ്റ്റ് ചെയ്തിട്ട് മൂന്നാഴ്ച; നിക്ഷേപ തട്ടിപ്പിനിരയായവർ പ്രത്യക്ഷ സമരത്തിന് [NEWS]
എന്നാൽ ജനുവരിയിൽ ഒഴിയാം എന്ന ഉറപ്പിന്മേലാണ് വീട് വാടകയ്ക്ക് നൽകിയതെന്നാണ് ഉടമസ്ഥന്റെ വിശദീകരണം. 'സംസ്ഥാനത്തിന് പുറത്തുള്ള സഹോദരി മടങ്ങി വരുമ്പോൾ ക്വാറന്റീനിൽ താമസിക്കാൻ സൗകര്യമൊരുക്കാനാണ് ജനുവരിയിൽ വീട് ഒഴിയണം എന്ന ധാരണ നേരത്തെ ഉണ്ടാക്കിയത്. എന്നാൽ, സ്റ്റെല്ല ഡിസംബറിൽ തന്നെ വീടൊഴിഞ്ഞു. സഹോദരി മടങ്ങിവരുന്നതു വരെ അവർക്ക് വാടകവീട്ടിൽ തന്നെ താമസിക്കാമായിരുന്നു' - വി.വി ജയൻ ന്യൂസ് 18നോട് പറഞ്ഞു.
advertisement
സാഹചര്യം മുതലെടുത്ത് സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നതെന്നും ജയൻ കുറ്റപ്പെടുത്തി.
അതേസമയം, പാർട്ടി ഗ്രാമത്തിൽ മത്സരിക്കാൻ തയ്യാറായതിന്റെ പേരിലാണ് വനിതാ സ്ഥാനാർത്ഥിയോടും കുടുംബത്തിനോടും പ്രതികാര രാഷ്ട്രീയം എന്ന് യു ഡി എഫും ആരോപിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020 | യുഡിഎഫ് സ്ഥാനാർത്ഥിയോട് വാടക വീട് ഒഴിയാൻ സിപിഎം നേതാവ് ആവശ്യപ്പെട്ടതായി പരാതി; കെട്ടിച്ചമച്ചതെന്ന് സിപിഎം
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement