വഴക്കുപറഞ്ഞതിന് വീട്ടില്‍ നിന്നും ഇറങ്ങിയ 17കാരിയെ 19കാരനോടൊപ്പം വനത്തില്‍ നിന്നും കണ്ടെത്തി
Last Updated:
പോക്സോ നിയമപ്രകാരം കേസെടുത്തു. ചൊവ്വാഴ്ച ഇരുവരെയും കോടതിയില്‍ ഹാജരാക്കും.
ഇടുക്കി: വലിയമ്മ വഴക്കു പറഞ്ഞെന്ന കാരണം കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ പെൺകുട്ടിയെ കാമുകനോടൊപ്പം വനത്തിൽ നിന്ന് കണ്ടെത്തി. കുരിശുമല വനത്തിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വലിയമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്.
വീട്ടിൽ നിന്നിറങ്ങിപ്പോയ പതിനേഴു വയസ് പ്രായമുള്ള പെൺകുട്ടി പത്തൊമ്പതുകാരനായ പുരുഷ സുഹൃത്തിനൊപ്പം വനത്തിൽ കയറി ഒളിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചിൽ ആരംഭിച്ചു.
You may also like:100 കോടി രൂപയ്ക്ക് മോഹിച്ച വീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷൻ [NEWS]വിജയദശമി ദിനത്തിൽ കൊച്ചുമകൾക്ക് ആദ്യാക്ഷരം കുറിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ
advertisement
[NEWS] വിജയദശമിനാളിൽ പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ [NEWS]
ഞായറാഴ്ച രാത്രി മുഴുവൻ ബന്ധുവീടുകളിലും അയല്‍വീടുകളിലുമെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെയും തിരച്ചിൽ തുടർന്നു. കമ്പംമെട്ട് സി.ഐ ജി.സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് 1.30ഓടെ കുരിശുമല വനത്തില്‍ നിന്നും ഇരുവരെയും കണ്ടെത്തുകയായിരുന്നു.
advertisement
പോക്സോ നിയമപ്രകാരം കേസെടുത്തു. ചൊവ്വാഴ്ച ഇരുവരെയും കോടതിയില്‍ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2020 8:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വഴക്കുപറഞ്ഞതിന് വീട്ടില്‍ നിന്നും ഇറങ്ങിയ 17കാരിയെ 19കാരനോടൊപ്പം വനത്തില്‍ നിന്നും കണ്ടെത്തി