Vijayadashami | വിജയദശമിനാളിൽ പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

Last Updated:

ഇത്തവണ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംഘടനകളും സാമൂഹികപ്രവർത്തകരും സാഹിത്യകാരന്മാരും പ്രതിഭകളും എല്ലാം ചേർന്നു കൊണ്ട് ആഘോഷപൂർവമായി നടത്തുന്ന വിദ്യാരംഭചടങ്ങും ആൾക്കൂട്ടങ്ങളും പാടില്ലെന്ന് ആരോഗ്യവകുപ്പ് പ്രത്യേകം നിർദ്ദേശിച്ചിരുന്നു.

തിരുവനന്തപുരം: വിജയദശമി നാളിൽ പേരക്കുട്ടി ഭാവ്നിയെ എഴുത്തിനിരുത്തി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭാര്യ വിനോദിനി ബാലകൃഷ്ണനും ചടങ്ങിൽ പങ്കെടുത്തു. ഫേസ്ബുക്കിൽ മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ചിത്രം പങ്കുവച്ച് പേരക്കുട്ടിയെ എഴുത്തിന് ഇരുത്തിയ കാര്യം അറിയിച്ചത്.
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ഇളയമകൾ ഭാവ്നിയെയാണ് എഴുത്തിനിരുത്തിയത്. ബിനീഷിന്റെ മൂത്തമകൾ ഭദ്രയും അനിയത്തിക്ക് മുത്തച്ഛൻ ആദ്യാക്ഷരം കുറിച്ചു നൽകുമ്പോൾ സമീപത്ത് ഉണ്ടായിരുന്നു.
advertisement
[NEWS] മുൻ കായികതാരം പത്മിനി തോമസ് സജീവ രാഷ്ട്രീയത്തിലേക്ക് [NEWS]
ഇത്തവണ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംഘടനകളും സാമൂഹികപ്രവർത്തകരും സാഹിത്യകാരന്മാരും പ്രതിഭകളും എല്ലാം ചേർന്നു കൊണ്ട് ആഘോഷപൂർവമായി നടത്തുന്ന വിദ്യാരംഭചടങ്ങും ആൾക്കൂട്ടങ്ങളും പാടില്ലെന്ന് ആരോഗ്യവകുപ്പ് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ തന്നെയായിരുന്നു ഇന്ന് പ്രധാനമായും വിദ്യാരംഭ ചടങ്ങുകൾ നടന്നത്.
ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും വീട്ടിൽ കൊച്ചുമകളെ എഴുത്തിന് ഇരുത്തിയിരുന്നു. ഫേസ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇളയമകൾ ഇഫയ ജഹനാരയ്ക്ക് ആദ്യാക്ഷരം കുറിച്ചത് അറിയിച്ചത്. കോവിഡ്‌ വളരെ ഗുരുതരമായ ഒരു പകർച്ചവ്യാധിയാണെന്നും അതുകൊണ്ടാണ് രോഗം പടരാതിരിക്കാൻ താനും തന്റെ കുഞ്ഞുമകളുടെ വിദ്യാരംഭം കുറിക്കാൻ വീട് തന്നെ തെരഞ്ഞെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. അച്ചാച്ചനും അച്ഛമ്മയും ചേർന്ന് കുഞ്ഞുമകൾ ഇഫയ ജഹനാരയുടെ വിദ്യാരംഭം കുറിച്ചെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
advertisement
Tirur Thunchan Paramba, vijayadasami, vidyarambham, തിരൂർ തുഞ്ചൻ പറമ്പ്, വിദ്യാരംഭം, വിജയദശമി, KK Shailaja Teacher, കെ.കെ ശൈലജ ടീച്ചർ, ഇഫയ ജഹനാര, health minister granddaughter, ആരോഗ്യമന്ത്രി കൊച്ചുമകൾ
കൊച്ചുമകൾക്ക് ആദ്യാക്ഷരം കുറിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ
ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്,
'ഇന്ന് വിദ്യാരംഭം. കുഞ്ഞുമക്കൾ ആദ്യാക്ഷരം കുറിക്കുന്ന നല്ല ദിവസം. സാധാരണ വലിയ ആൾക്കൂട്ടവും ആഘോഷവും ആയിട്ടാണ് കുഞ്ഞുമക്കളുടെ വിദ്യാരംഭം കുറിക്കുന്നത്. നിരവധി സംഘടനകളും സാമൂഹിക പ്രവർത്തകരും സാഹിത്യകാരന്മാരും പ്രതിഭകളും എല്ലാം ചേർന്നുകൊണ്ട് ആഘോഷപൂർവമാണ് വിദ്യാരംഭം ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇത്തവണ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അത്തരം ആൾക്കൂട്ടങ്ങൾ പാടില്ല എന്ന് ആരോഗ്യവകുപ്പ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
advertisement
അവരവരുടെ വീട്ടിൽ കുഞ്ഞുമക്കളുടെ വിദ്യാരംഭം കുറിക്കണം എന്നാണ് ബഹു. മുഖ്യമന്ത്രിയും ഈ നാട്ടിലെ ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. നമ്മൾ എല്ലാവരും അത് പാലിക്കണം. കാരണം കോവിഡ്‌ വളരെ ഗുരുതരമായ ഒരു പകർച്ചവ്യാധിയാണ്. അതുകൊണ്ടാണ് രോഗം പടരാതിരിക്കാൻ ഞാനും എന്റെ കുഞ്ഞുമകളുടെ വിദ്യാരംഭം കുറിക്കാൻ എന്റെ വീട് തന്നെ തെരഞ്ഞെടുത്തത്. അച്ചാച്ചനും അച്ഛമ്മയും ചേർന്ന് കുഞ്ഞുമകൾ ഇഫയ ജഹനാരയുടെ വിദ്യാരംഭം കുറിച്ചു.'
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസും ഇന്ന് വിദ്യാരംഭത്തിന് വേദിയായി. ഡ്രൈവർ വസന്തകുമാറിന്റെ കൊച്ചുമകൾ ദേവനയെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എഴുത്തിനിരുത്തിയത്. മുഖ്യമന്ത്രി തന്നെ വിജയദശമി ദിനത്തിൽ പേരക്കുട്ടിയെ എഴുത്തിനിരുത്തണമെന്ന് ഒരാഴ്ച മുമ്പ് വസന്തകുമാർ അഭ്യർഥിച്ചിരുന്നു. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഭാര്യ കമല എഴുത്തിനിരുത്ത് ചടങ്ങിനുള്ള ഒരുക്കങ്ങൾ ക്രമീകരിക്കുകയായിരുന്നു.
advertisement
Vijayadesami, Panachikkad temple, Navarathri, വിജയദശമി, Cliff house, CM pinarayi, vijayadesami pinarayi, ക്ലിഫ് ഹൈസ്, എഴുത്തിനിരുത്ത്, പിണറായി വിജയദശമി
മുഖ്യമന്ത്രി പിണറായി വിജയൻ ഡ്രൈവർ വസന്തകുമാറിന്റെ കൊച്ചുമകൾ ദേവനയെ എഴുത്തിനിരുത്തിയപ്പോൾ.
വിജയദശമി ദിനത്തിൽ രാവിലെ ഒമ്പതു മണിക്ക് ക്ലിഫ് ഹൗസിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, പേരക്കുട്ടി തുടങ്ങിയവരും പങ്കെടുത്തു. അതേസമയം, ഇത്തവണ ചരിത്രത്തിൽ ആദ്യമായി തിരൂർ തുഞ്ചൻ പറമ്പിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നില്ല. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ നിലവിൽ ഉള്ളതു കൊണ്ടാണ് ഇത്തവണ എഴുത്തിനിരുത്തൽ ചടങ്ങുകൾ തുഞ്ചൻ പറമ്പിൽ ഒഴിവാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vijayadashami | വിജയദശമിനാളിൽ പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement