• HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്തനംതിട്ട ജില്ലാ കളക്ടറുടെ കാറടക്കം അഞ്ചു വാഹനങ്ങൾ ജപ്തി ചെയ്യാനുള്ള നടപടിക്ക് ഹൈക്കോടതി സ്റ്റേ

പത്തനംതിട്ട ജില്ലാ കളക്ടറുടെ കാറടക്കം അഞ്ചു വാഹനങ്ങൾ ജപ്തി ചെയ്യാനുള്ള നടപടിക്ക് ഹൈക്കോടതി സ്റ്റേ

പത്തനംതിട്ട സബ് കോടതിയായിരുന്നു വാഹനങ്ങൾ ജപ്തി ചെയ്യാൻ ഉത്തരവിട്ടത്.

  • Share this:

    പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടെത് അടക്കം അഞ്ചു വാഹനങ്ങൾ ജപ്തി ചെയ്യാനുള്ള നടപടിക്ക് ഹൈക്കോടതി സ്റ്റേ. പത്തനംതിട്ട സബ് കോടതിയായിരുന്നു വാഹനങ്ങൾ ജപ്തി ചെയ്യാൻ ഉത്തരവിട്ടത്. പത്തനംതിട്ട റിംഗ് റോഡിനു വേണ്ടി 2008ൽ ഏറ്റെടുത്ത മൂന്ന് സെന്റ് സ്ഥലത്തിന്റെ നഷ്ടപരിഹാരമായി പലിശ ഉൾപ്പെടെ 38 ലക്ഷം ഭൂ ഉടമക്ക് നൽകാത്തതിനെ തുടർന്നാണ് ജപ്തി ചെയ്യാൻ ഉത്തരവിട്ടത്.

    Also read-‘ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താനാകില്ല’; ശുപാർശ തള്ളി സംസ്ഥാന സർക്കാർ

    ജപ്തി നടപടികൾ തുടങ്ങിയതോടെ കളക്ടറുടെ വാഹനം അടക്കം കളക്ടറേറ്റ് കോമ്പൗണ്ടിൽ നിന്നും മാറ്റിയിരുന്നു. 2008 ലാണ് റിങ്ങ് റോഡിനു സ്ഥലം ഏറ്റടുത്തത്. പൊതുമരാമത്ത് വകുപ്പാണ് പണം നൽകേണ്ടത്. ജില്ലാ ഭരണകൂടം പല തവണ വകുപ്പിന് കത്ത് നൽകിയെങ്കിലും ഫലം ഉണ്ടായില്ല. ജപ്തി വന്ന സാഹചര്യത്തിൽ വീണ്ടും പൊതുമരാമത്ത് വകുപ്പിന്റെ സമീപിക്കാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.

    Published by:Sarika KP
    First published: