മാവോയിസ്റ്റ് കൊലപാതകത്തിൽ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടുകളെവിടെ? കോടതിയിലെത്തേണ്ട റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്ന് ആരോപണം

Last Updated:

നിലമ്പൂര്‍ ഏറ്റുമുട്ടലിന് ശേഷം മൂന്ന് തവണ മലപ്പുറം എസ്.പിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കിയെങ്കിലും റിപ്പോര്‍ട്ട് കൈമാറിയിരുന്നില്ല.

കോഴിക്കോട്: 2016 നവംബര്‍ 26നാണ് നിലമ്പൂരില്‍ രണ്ട് സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ചു കൊന്നത്. ഏറ്റുമുട്ടല്‍ കൊലയുമായി ബന്ധപ്പെട്ട് അന്നത്തെ പെരിന്തല്‍മണ്ണ സബ് കളക്ടർ അമിത് വീണയ്ക്കായിരുന്നു  മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ചുമതല.
എന്നാല്‍ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് യഥാസമയം കോടതിയില്‍ സമര്‍പ്പിക്കുന്നതിന്  പകരം ആഭ്യന്തര വകുപ്പിനാണ് കൈമാറിയത്. നിലമ്പൂര്‍ വെടിവെപ്പ് കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടും മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് നിലമ്പൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയില്ല. റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
BEST PERFORMING STORIES:Coronavirus Outbreak: ആളുകൾ കൂട്ടംകൂടുന്നത് കഴിവതും ഒഴിവാക്കണമെന്ന് IMA [NEWS]Coronavirus Outbreak LIVE Updates:ആഗോള തലത്തിൽ എണ്ണവിലയിൽ ഇടിവ്; ഇറാനിൽ മരണ സംഖ്യ 124 ആയി [NEWS]കൊറോണ: അമൃതാനന്ദമയി മഠത്തിലെ സന്ദർശകർക്ക് താൽക്കാലിക വിലക്ക്; മഠം ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിൽ [NEWS]
മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പലതവണ സര്‍ക്കാറിന് നോട്ടീസ് നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു. നിലമ്പൂര്‍ ഏറ്റുമുട്ടലിന് ശേഷം മൂന്ന് തവണ മലപ്പുറം എസ്.പിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കിയെങ്കിലും റിപ്പോര്‍ട്ട് കൈമാറിയിരുന്നില്ല.
advertisement
2019 മാര്‍ച്ച് ആറിന് വയനാട്ടിലെ ലക്കിടിയിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ സിപിഐ മാവോയിസ്റ്റ് കബനീദളം പ്രവര്‍ത്തകന്‍ സിപി ജലീല്‍ വെടിയേറ്റ് മരിച്ച സംഭവത്തിലും മജിസ്റ്റീരിയല്‍ അന്വേഷണം നടന്നെങ്കിലും ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതിയിലെത്തിയിട്ടില്ല.
ആഭ്യന്തരവകുപ്പിനാണ് ഈ റിപ്പോര്‍ട്ടും സമര്‍പ്പിച്ചത്. രണ്ട് വെടിവെപ്പുകേസുകളിലെയും റിപ്പോര്‍ട്ടുകള്‍ പൊലീസിന് എതിരാകുന്നതിനാല്‍ ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതാണെന്ന് കൊല്ലപ്പെട്ട സിപി ജലീലിന്റെ സഹോദരന്‍ സിപി റഷീദ് ആരോപിച്ചു.
2019 ഒക്ടോബര്‍ 28ന് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടുള്ള മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. പാലക്കാട് ജില്ലാ കളക്ടറാണ് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുന്നത്. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ രണ്ടും വയനാട്ടില്‍ ഒന്നും അട്ടപ്പാടിയില്‍ നാലും മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവോയിസ്റ്റ് കൊലപാതകത്തിൽ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടുകളെവിടെ? കോടതിയിലെത്തേണ്ട റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്ന് ആരോപണം
Next Article
advertisement
52-ാം സെഞ്ച്വറി തിളക്കത്തിൽ കോഹ്ലി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 17 റൺസിന്റെ ജയം
52-ാം സെഞ്ച്വറി തിളക്കത്തിൽ കോഹ്ലി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 17 റൺസിന്റെ ജയം
  • * ദക്ഷിണാഫ്രിക്കയെ 17 റൺസിന് തോൽപ്പിച്ച് ഇന്ത്യ; 350 റൺസ് പിന്തുടർന്ന പ്രോട്ടീസ് 332ന് ഓൾ ഔട്ട്.

  • * 52-ാം സെഞ്ച്വറിയുമായി കോഹ്ലി തിളങ്ങി; 120 പന്തിൽ 135 റൺസ് നേടി. രോഹിത് 57, രാഹുൽ 60 റൺസ് നേടി.

  • * ഹർഷിത് റാണ, കുൽദീപ് യാദവ് എന്നിവർ തകർപ്പൻ ബൗളിംഗ്; യാദവ് 4 വിക്കറ്റ് വീഴ്ത്തി.

View All
advertisement