കൊറോണ: അമൃതാനന്ദമയി മഠത്തിലെ സന്ദർശകർക്ക് താൽക്കാലിക വിലക്ക്; മഠം ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
CORONA Warning | വിദേശ പൗരന്‍മാര്‍ എത്ര കാലം മുന്‍പ് ഇന്ത്യയില്‍ എത്തിയതാണെങ്കിലും ഈ നിർദ്ദേശങ്ങൾ പാലിക്കേണ്ടതായിട്ടുണ്ടെന്നും അമൃതാനന്ദമയി മഠം അറിയിച്ചു
കൊല്ലം: മാതാ അമൃതാനന്ദമയീ മഠത്തില്‍ സന്ദര്‍ശകര്‍ക്ക് നാളെ (മാർച്ച് ഏഴ്) മുതൽ താൽക്കാലിക വിലക്കേര്‍പ്പെടുത്തിയതായി മഠം അധികൃതർ അറിയിച്ചു. വിദേശികളും സ്വദേശികളുമായി അനവധി ഭക്തജനങ്ങള്‍ തങ്ങുന്ന ആശ്രമം ഇപ്പോള്‍ ആരോഗ്യവകുപ്പിന്‍റെ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണ്. ഈ സാഹചര്യത്തില്‍ ഇനിയെത്തുന്ന ഇന്ത്യന്‍ പൗരന്‍മാരേയോ വിദേശികളെയോ ആശ്രമത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് മഠം അറിയിച്ചു.
പകല്‍ സമയത്തെ സന്ദര്‍ശനത്തിനും ആശ്രമത്തില്‍ താമസിക്കുന്നതിനും നിയന്ത്രണം ബാധകമാണെന്ന് മഠം അധികൃതർ അറിയിച്ചു. വിദേശ പൗരന്‍മാര്‍ എത്ര കാലം മുന്‍പ് ഇന്ത്യയില്‍ എത്തിയതാണെങ്കിലും ഈ നിർദ്ദേശങ്ങൾ പാലിക്കേണ്ടതായിട്ടുണ്ടെന്നും അമൃതാനന്ദമയി മഠം അറിയിച്ചു.
സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ നിർദേശത്തെ തുടർന്നാണ് മാതാ അമൃതാനന്ദമയിയുടെ പതിവ് ദർശന പരിപാടികളിൽ മാർച്ച് ഏഴ് മുതൽ താൽക്കാലികമായി മാറ്റങ്ങൾ വരുത്തിയത്. വിദേശികളടക്കം രാജ്യത്ത് മുപ്പത്തിലേറെ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ മാതാ അമൃതാനന്ദമയി മഠം അധികൃതർക്ക് കർശന നർദ്ദേശങ്ങൾ സൂചിപ്പിച്ചുകൊണ്ട് കത്തു നൽകിയത്.
advertisement
BEST PERFORMING STORIES:കൊറോണയേക്കാൾ വേഗത്തിൽ പടരുന്ന വാട്സാപ്പിലെ വ്യാജസന്ദേശങ്ങൾ [PHOTO]രാത്രി സമരം: സ്ത്രീകൾ ഇറങ്ങരുതെന്ന് ദേശീയ വനിതാ ലീഗ്: അറിയില്ലെന്ന് സംസ്ഥാന വനിതാ ലീഗ് [NEWS]ജോസഫിന്റെ അവകാശവാദം അംഗീകരിച്ചു; 'കുട്ടനാട്' കോൺഗ്രസ് ഏറ്റെടുത്തേക്കും [PHOTO]
ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് മഠത്തിൽ സമ്പർക്ക വിലക്ക്, ആരോഗ്യ പരിശോധന തുടങ്ങിയ നടപടിക്രമങ്ങൾ നടപ്പിലാക്കി വരികയാണ്. വലിയ കൂട്ടായ്മകളും ഒത്തുചേരലുകളും ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശങ്ങളെ പൂർണമായും മാനിക്കുന്നതായും, നാട് നേരിട്ടു കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടണമെന്നും ആശ്രമം അധികൃതർ പറഞ്ഞു.
advertisement
സർക്കാരിൽ നിന്ന് മഠത്തിന് ലഭിച്ചിട്ടുള്ള എല്ലാ നിർദ്ദേശങ്ങളോടും സഹകരിക്കുന്നുവെന്നും അവ പാലിക്കാൻ ബാധ്യസ്ഥമാണെന്നും, അതനുസരിച്ച് പ്രതിദിനം മൂവായിരത്തോളം സന്ദർശകരെത്താറുള്ള പതിവുപരിപാടികളിൽക്കൂടി മാറ്റം വരുത്തിക്കൊണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
എന്നാൽ സന്യാസാശ്രമികളും സേവകരും ഗൃഹസ്ഥാശ്രമികളുമായ ആശ്രമാന്തേവാസികൾക്ക് വർഷം തോറും നൽകി വരാറുള്ള അമ്മയുടെ പ്രത്യേക ദർശനം മാർച്ച് ഏഴു മുതൽ ആരംഭിക്കുമെന്നും മഠം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 06, 2020 5:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊറോണ: അമൃതാനന്ദമയി മഠത്തിലെ സന്ദർശകർക്ക് താൽക്കാലിക വിലക്ക്; മഠം ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിൽ