അഞ്ചൽ കൊലപാതകത്തിൽ ട്വിസ്റ്റ്; രഹസ്യം പൊളിച്ചത് സ്വപ്നദർശനമല്ല; അമ്മായിയമ്മയും മരുമകളും തമ്മിലെ വഴക്ക്
Last Updated:
മൃതദേഹം കണ്ടെടുക്കാൻ വീട്ടുവളപ്പിൽ ഇന്ന് മണ്ണ് മാറ്റി പരിശോധന നടത്തും.
കൊല്ലം: അഞ്ചലിൽ സഹോദരനെ യുവാവ് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ രഹസ്യം വെളിപ്പെട്ടത്
ഇരുവരുടെയും അമ്മയുടെ വെളിപ്പെടുത്തലോടെ. ഷാജിയെ സജിൻ കൊന്നുവെന്ന് ബന്ധു റോയിയോട് അമ്മ പൊന്നമ്മ വെളിപ്പെടുത്തുകയായിരുന്നു.
കൊലപാതക വിവരം സ്വപ്നത്തിൽ കണ്ടുവെന്നാണ് റോയി പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ സ്വപ്നദർശനം വ്യാജമെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ബന്ധു റോയിക്ക് കൊലപാതകത്തെക്കുറിച്ച് വിവരം നൽകിയത് പൊന്നമ്മയെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായത്.
advertisement
ഷാജിയുടെയും സജിന്റെയും അമ്മയാണ് പൊന്നമ്മ.
ഷാജിയുടെ കൊലപാതകത്തിനു ശേഷം സജിൻ വീട്ടു ചെലവിന് പണം നൽകിയില്ലെന്ന് റോയിയോട് പൊന്നമ്മ പറയുകയായിരുന്നു. സജിന്റെ ഭാര്യയുമായി വഴക്കിട്ട ശേഷമാണ് പൊന്നമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊലപാതകവിവരം അറിഞ്ഞ റോയി സജിനെ ബ്ലാക്ക്മെയിൽ ചെയ്ത് പലപ്പോഴായി പണം വാങ്ങിയതായും സൂചനയുണ്ട്.
advertisement
കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ സജിൻ നൽകിയില്ല. ഇതിന് പിന്നാലെയാണ് റോയി പൊലീസിനോടു കാര്യങ്ങൾ വെളിപ്പെടുത്തിയത്. കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് ആയിരുന്നു കൊലപാതകം. സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതായിരുന്നു പ്രകോപനത്തിന് കാരണം.
മൃതദേഹം കണ്ടെടുക്കാൻ വീട്ടുവളപ്പിൽ ഇന്ന് മണ്ണ് മാറ്റി പരിശോധന നടത്തും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 21, 2021 8:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഞ്ചൽ കൊലപാതകത്തിൽ ട്വിസ്റ്റ്; രഹസ്യം പൊളിച്ചത് സ്വപ്നദർശനമല്ല; അമ്മായിയമ്മയും മരുമകളും തമ്മിലെ വഴക്ക്